Asianet News MalayalamAsianet News Malayalam

ആകാശത്ത് ഇന്ന് വിസ്മയം, ഭാഗിക ചന്ദ്ര​ഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും, എപ്പോൾ കാണാം; കൂടുതൽ വിവരങ്ങൾ

ഗ്രഹണത്തിന്റെ അംബ്രൽ ഘട്ടം ഞായറാഴ്ച പുലർച്ചെ 01:05ന് ആരംഭിച്ച് 02:24 ന് അവസാനിക്കും. ഗ്രഹണം ഏകദേശം 1 മണിക്കൂർ 19 മിനിറ്റ് നീണ്ടുനിൽക്കുമെന്നും കശ്യപി കൂട്ടിച്ചേർത്തു.

Partial Lunar eclipse today prm
Author
First Published Oct 28, 2023, 8:19 AM IST | Last Updated Oct 28, 2023, 8:19 AM IST

ദില്ലി: ഇന്ന് അർധരാത്രി മുതൽ ആകാശത്ത് ഭാ​ഗിക ചന്ദ്ര​ഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പൊസിഷണൽ അസ്ട്രോണമി സെന്റർ അറിയിച്ചു.  ചന്ദ്രൻ മൂലമുണ്ടാകുന്ന ഭൂമിയിലെ ഇരുണ്ട പ്രദേശത്തേക്ക് ചന്ദ്രൻ പ്രവേശിക്കുന്നതാണ് ഇന്നത്തെ ഭാ​ഗിക ചന്ദ്ര​ഗ്രഹണം. ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും ഈ കാഴ്ച ദൃശ്യമാകും.

അർധ രാത്രിയോടടുത്താണ് കാഴ്ച കൂടുതൽ ദൃശ്യമാകുക. പടിഞ്ഞാറൻ പസഫിക് സമുദ്രം, ഓസ്‌ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ തെക്കേ അമേരിക്ക, വടക്ക്-കിഴക്കൻ വടക്കേ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ പസഫിക് സമുദ്രം എന്നിവ ഉൾക്കൊള്ളുന്ന പ്രദേശത്തും ഈ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ഐഎംഡി പൂനെയുടെ കാലാവസ്ഥാ പ്രവചന വിഭാഗം മേധാവി അനുപം കശ്യപി പറഞ്ഞു.

ഗ്രഹണത്തിന്റെ അംബ്രൽ ഘട്ടം ഞായറാഴ്ച പുലർച്ചെ 01:05ന് ആരംഭിച്ച് 02:24 ന് അവസാനിക്കും. ഗ്രഹണം ഏകദേശം 1 മണിക്കൂർ 19 മിനിറ്റ് നീണ്ടുനിൽക്കുമെന്നും കശ്യപി കൂട്ടിച്ചേർത്തു. പൂർണ്ണചന്ദ്ര രാത്രികളിൽ ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുകയും ചന്ദ്രോപരിതലത്തിൽ നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോൾ ചന്ദ്രഗ്രഹണം സംഭവിക്കുന്നു. ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിലായിരിക്കുമ്പോൾ പൂർണ ചന്ദ്രഗ്രഹണമെന്നും ചന്ദ്രന്റെ ഒരു ഭാഗം മാത്രം ഭൂമിയുടെ നിഴലിൽ ആയിരിക്കുമ്പോൾ ഭാഗിക ചന്ദ്രഗ്രഹണമെന്നും പറയുന്നു. ഭൂമിയുടെ നിഴലിന്റെ ഏറ്റവും ഇരുണ്ടതും മധ്യഭാഗവുമായ ഭൂമിയുടെ കുടയിലേക്ക് ചന്ദ്രൻ കടന്നുപോകും. ഈ സമയം ചന്ദ്രൻ ചുവപ്പ് കലർന്ന നിറത്തിൽ കാണപ്പെടുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios