Asianet News MalayalamAsianet News Malayalam

ഈ ഗ്രഹത്തിന് പേരിടാന്‍ സഹായിക്കാമോ? ചെയ്യേണ്ടത് ഇത്.!

2007 ല്‍ നെപ്യൂട്ടൂണിന് പിന്നിലായി സൗരയൂഥത്തില്‍‌ കണ്ടെത്തിയ ഒആര്‍ 10 എന്ന ഗ്രഹത്തിനാണ് പേരിടേണ്ടത്.

Public asked to help name minor planet discovered in 2007
Author
NASA Road 1, First Published Apr 14, 2019, 5:05 PM IST

ന്യൂയോര്‍ക്ക്: വാനശാസ്ത്രകാരന്മാര്‍ കണ്ടുപിടിച്ച കുള്ളന്‍ ഗ്രഹത്തിന് നിങ്ങള്‍ക്കും പേരിടാം. 2007 ല്‍ നെപ്യൂട്ടൂണിന് പിന്നിലായി സൗരയൂഥത്തില്‍‌ കണ്ടെത്തിയ ഒആര്‍ 10 എന്ന ഗ്രഹത്തിനാണ് പേരിടേണ്ടത്. ഇപ്പോള്‍ മൂന്ന് പേരുകളാണ് ഈ ഗ്രഹത്തിനായി കണ്ടെത്തിയിരിക്കുന്നത്. Gonggong, Holle, Vili എന്നീ പേരുകളാണ് ഇവ. ജനങ്ങളുടെ അഭിപ്രായവും പരിഗണിച്ച് ഇന്‍റര്‍നാഷണല്‍ ആസ്ട്രോനോണമിക്കല്‍ യൂണിയനാണ് പേര് നിര്‍ണ്ണയിക്കുക.

Gonggong എന്നാല്‍ പുരാതന ചൈനയിലെ ആള്‍ക്കാര്‍ വിശ്വസിച്ചിരുന്ന ജലത്തിന്‍റെ ദേവനാണ്. പ്രളയം, ഭൂകമ്പം തുടങ്ങിയവയുടെ ഉത്തരവാദിയായി ചൈനീസുകാര്‍ വിശ്വസിച്ചത് ഈ ദേവനെയാണ്. 

Holle എന്നാല്‍ യൂറിപ്പിലെ വിശ്വസികളുടെ ശൈത്യ ദേവതയായിരുന്നു. പുനര്‍ജന്മം, പ‍ൃത്യുല്‍പ്പദനം, സ്ത്രീകള്‍ എന്നിവയുമായി ബന്ധപ്പെട്ട ദേവതയാണ് ഇതെന്നായിരുന്നു പ്രചീന വിശ്വാസം. 

Vili എന്നാല്‍ സ്കാനിഡേവിയന്‍ പ്രദേശത്തെ പ്രചീന ജനതയുടെ വിശ്വാസ പ്രകാരം ലോകം സൃഷ്ടിച്ച ദേവനാണ്. കണ്ടെത്തി 12 കൊല്ലത്തിന് ശേഷം ഈ ഗൃഹത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച ശേഷമാണ് ഇത്തരത്തില്‍ ഒരു പേരിടലിലേക്ക് ശാസ്ത്രലോകം കടന്നത്.

1,247 കിലോ മീറ്റര്‍ വ്യാസം ഉള്ള ഗ്രഹമാണ് ഇത്. മുന്‍പ് സൗരയൂഥത്തില്‍ നിന്നും ഒഴിവാക്കിയ പ്ലൂട്ടോയുടെ പകുതി വലിപ്പം ഈ ഗ്രഹത്തിന് ഉണ്ട്. മെയ് പത്തുവരെയാണ് പേര് തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് അതിനായി ഇവിടെ വോട്ട് ചെയ്യാം 

Follow Us:
Download App:
  • android
  • ios