Asianet News MalayalamAsianet News Malayalam

അമേരിക്കന്‍ വെല്ലുവിളികള്‍ പഴങ്കഥ; ലോകം ഞെട്ടുന്ന ആയുധം അവതരിപ്പിച്ച് പുടിന്‍

നേരത്തെ മാര്‍ച്ച് 2018ലാണ് അവന്‍ഗാര്‍ഡ്, കിന്‍ഷ്യല്‍  തുടങ്ങിയ ആധുനിക ആയുധങ്ങള്‍ സൈന്യത്തിന്‍റെ ഭാഗമാകുമെന്ന് പുടിന്‍ ആദ്യമായി സൂചന നല്‍കിയത്. അന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പുടിന്‍. 

Putin unveils another new hypersonic missile
Author
Moscow, First Published Dec 26, 2019, 2:03 PM IST

മോസ്കോ: ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഹൈപ്പര്‍സോണിക്ക് മിസൈന്‍ അവതരിപ്പിച്ച് റഷ്യന്‍ രാഷ്ട്രതലവന്‍ വ്ളാഡമീര്‍ പുടിന്‍. ചൊവ്വാഴ്ചയാണ് മോസ്കോയില്‍ നടന്ന മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പുതിയ സിര്‍ക്കോണ്‍ മിസൈലിന്‍റെ കാര്യം പുടിന്‍ വെളിവാക്കിയത്. ഇതോടെ ഇത്തരത്തിലുള്ള മിസൈല്‍ വിന്യസിക്കാന്‍ ശേഷിയുള്ള ആദ്യരാജ്യമായിരിക്കും റഷ്യ എന്നാണ് പുടിന്‍ അവകാശപ്പെടുന്നത്.

കരയില്‍ നിന്നും കരയിലേക്ക് പായിക്കുവാന്‍ സാധിക്കുന്ന സിര്‍ക്കോണ്‍ മിസൈലിന്‍റെ വേഗത മണിക്കൂറില്‍ 7000 മൈലാണ്. ഇത് ആദ്യമായി പുതിയ തരം മിസൈല്‍ ഡിസൈന്‍ ചെയ്യുന്നതിലും നിര്‍മ്മാണത്തിലും റഷ്യ ഇത്രയും മേല്‍ക്കൈ കൈവരിക്കുന്നത് എന്ന് പ്രഖ്യാപനത്തില്‍ പുടിന്‍ പറഞ്ഞു.  ഈ മാസം തന്നെ സിര്‍ക്കോണ്‍ സൈന്യത്തിന്‍റെ ഭാഗമാകും എന്ന് പറഞ്ഞ പുടിന്‍. ഈ മിസൈലിന്‍റെ ശക്തി അവന്‍ഗാര്‍ഡ് ഹൈപ്പര്‍ സോണിക്ക് ഗ്ലൈഡ് വെഹിക്കിളാണ് എന്ന് സൂചിപ്പിച്ചു. ഇതിന്‍റെ ആകാശത്ത് നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന പതിപ്പ് കിന്‍ഷ്യല്‍ എന്ന ഹൈപ്പര്‍ സോണിക്ക് ഗ്ലൈഡ് വെഹിക്കിള്‍  ഇപ്പോള്‍ തന്നെ റഷ്യന്‍ വ്യോമ സൈന്യത്തിന്‍റെ ഭാഗമാണ്.

നേരത്തെ മാര്‍ച്ച് 2018ലാണ് അവന്‍ഗാര്‍ഡ്, കിന്‍ഷ്യല്‍  തുടങ്ങിയ ആധുനിക ആയുധങ്ങള്‍ സൈന്യത്തിന്‍റെ ഭാഗമാകുമെന്ന് പുടിന്‍ ആദ്യമായി സൂചന നല്‍കിയത്. അന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പുടിന്‍. ശബ്ദത്തേക്കാള്‍ 20 മടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ സിര്‍ക്കോണ്‍ എന്ന ഭൂഖണ്ഡാന്ത മിസൈലിനെ പ്രാപ്തമാക്കുന്നതാണ് അവന്‍ഗാര്‍ഡ് ഹൈപ്പര്‍ സോണിക്ക് ഗ്ലൈഡ് വെഹിക്കിള്‍ എന്നാണ് പുടിന്‍ സൂചിപ്പിക്കുന്നത്. ഒപ്പം ശത്രുവിന്‍റെ എതിര്‍നീക്കങ്ങള്‍ക്ക് അനുസരിച്ച് പറക്കുന്നതിനിടെ ദൗത്യം പുനര്‍നിര്‍ണ്ണയിക്കാനും, പറക്കുന്ന അള്‍ട്ടിട്യൂഡ് മാറ്റാനും സാധിക്കുന്ന മിസൈലാണ് ഇത്. 

ഇതിന് പുറമേ അവന്‍ഗാര്‍ഡ് ഹൈപ്പര്‍ സോണിക്ക് ഗ്ലൈഡ് വെഹിക്കിള്‍ എന്നത് മിസൈല്‍ പ്രതിരോധ സംവിധാനത്തെയും നിഷ്പ്രഭമാക്കുന്ന ഭാവിയുടെ ആയുധമാണെന്നും പുടിന്‍ വിശേഷിപ്പിച്ചു. അതേ സമയം ഇപ്പോള്‍ തന്നെ മിഗ് വിമാനങ്ങളില്‍ ഘടിപ്പിച്ച് ഉപയോഗിക്കാവുന്ന കിന്‍ഷ്യല്‍ എന്ന ഹൈപ്പര്‍ സോണിക്ക് ഗ്ലൈഡ് വെഹിക്കിള്‍ മിസൈല്‍ സാങ്കേതിക വിദ്യ റഷ്യ ഉപയോഗിക്കുന്നുണ്ട്. കര-സമുദ്ര ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയുന്ന ഇതിന്‍റെ പരിധി 1200 മൈലാണ്. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുണ്ട്. 

അതേ സമയം ഹൈപ്പര്‍സോണിക്ക് മിസൈലുകള്‍ വികസിപ്പിക്കാനുള്ള അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ഗവേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് റഷ്യന്‍ പ്രഖ്യാപനം എന്നത് പ്രതിരോധ വൃത്തങ്ങളില്‍ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Follow Us:
Download App:
  • android
  • ios