Asianet News MalayalamAsianet News Malayalam

മസ്തിഷ്ക കാൻസറിനെ തുടച്ചുനീക്കാം; പുതിയ കണ്ടുപിടിത്തവുമായി ഗവേഷകർ

നാനോപാർട്ടിക്കിളുകളുടെ പ്രവർത്തനത്തിനായി ഒരു മനുഷ്യ ടിഷ്യു മാതൃക സൃഷ്ടിച്ചു കഴിഞ്ഞു. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിലെ ഒരു സംഘം ഗവേഷകരാണ് ഇതിന് പിന്നിൽ

Researchers Develop new plan to kill Brain Cancer Cells
Author
Massachusetts State House, First Published Jun 26, 2022, 12:02 AM IST

 

കാൻസർ രോഗികൾക്ക് ആശ്വാസമായി പുതിയ കണ്ടുപിടിത്തം. ഇതിന്റെ ഭാഗമായി നാനോപാർട്ടിക്കിളുകളുടെ പ്രവർത്തനത്തിനായി ഒരു മനുഷ്യ ടിഷ്യു മാതൃക സൃഷ്ടിച്ചു കഴിഞ്ഞു. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിലെ ഒരു സംഘം ഗവേഷകരാണ് ഇതിന് പിന്നിൽ. ഗ്ലിയോബ്ലാസ്റ്റോമ പോലുള്ള ക്യാൻസറുകൾ ഉയർന്ന മരണനിരക്കിന് കാരണമാകുന്നു. ഈ സമയത്ത് മസ്തിഷ്കത്തിൽ ഉണ്ടാകുന്ന രക്ത സംബന്ധമായ തട‌സങ്ങൾ മൂലം ചികിത്സിക്കുകയെമന്നതാ ബുദ്ധിമുട്ടാണ്. മിക്ക കീമോതെറാപ്പി മരുന്നുകളും തലച്ചോറിന് ചുറ്റുമുള്ള രക്തക്കുഴലുകളിലൂടെ ഉള്ളിൽ കടക്കാൻ ഈ തടസം അനുവദിക്കില്ല. ഇത്  ക്യാൻസറിനെ ചികിത്സിക്കുന്നതിനുള്ള ശ്രമങ്ങളെ തടസപ്പെടുത്തും. മരുന്ന് വഹിക്കാനും ട്യൂമറുകളിലേക്ക് പ്രവേശിക്കാനും ഗ്ലിയോബ്ലാസ്റ്റോമ കോശങ്ങളെ നശിപ്പിക്കാനും കഴിയുന്ന നാനോകണങ്ങളാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുത്തിരിക്കുന്നത്.

നാനോകണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി,  ഒരു രീതി ആവിഷ്കരിച്ച ഗവേഷകർ രക്ത-മസ്തിഷ്ക തടസ്സം ആവർത്തിക്കുന്ന ഒരു മാതൃക സൃഷ്ടിക്കുകയും ചെയ്തു. മസ്തിഷ്കത്തിന്റെ സങ്കീർണ്ണമായ ഘടന പകർത്താനായി ഗവേഷകർ മൈക്രോഫ്ലൂയിഡിക് ഉപകരണമുപയോഗിച്ച് രോഗിയിൽ നിന്ന് ശേഖരിച്ച ഗ്ലിയോബ്ലാസ്റ്റോമ കോശങ്ങൾ ഉപയോഗിച്ചു. തുടർന്ന് മനുഷ്യ എൻഡോതെലിയൽ കോശങ്ങൾ ഉപയോഗിച്ച്  ട്യൂമർ കോശങ്ങളുടെ ഗോളത്തിന് ചുറ്റുമുള്ള ചെറിയ ട്യൂബുകളിൽ രക്തക്കുഴലുകൾ വളർത്തി. രക്ത-മസ്തിഷ്ക തടസ്സത്തിലൂടെ തന്മാത്രകളുടെ ഗതാഗതവുമായി ബന്ധപ്പെട്ട പെരിസൈറ്റുകൾ, ആസ്ട്രോസൈറ്റുകൾ എന്നിങ്ങനെ രണ്ട് കോശ തരങ്ങളും ഇവയിൽ ഉൾപ്പെടുന്നു.

നാനോകണങ്ങൾ സൃഷ്ടിക്കാൻ, ഒരു ലാബിൽ ലെയർ-ബൈ-ലെയർ-അസംബ്ലി ടെക്നികാണ് ഉപയോഗിച്ചത്. പഠനത്തിൽ ഉപയോഗിച്ചിരിക്കുന്ന കണികകൾ AP2 എന്ന പെപ്റ്റൈഡ് കൊണ്ട് പൊതിഞ്ഞതാണ്, ഇത് നാനോകണങ്ങളെ രക്ത-മസ്തിഷ്ക തടസ്സത്തിലേക്ക് തുളച്ചുകയറാൻ സഹായിക്കുന്നതിന് ഫലപ്രദമാണെന്ന് കണ്ടെത്തി.ആരോഗ്യമുള്ള മസ്തിഷ്ക കോശങ്ങളുടെയും ഗ്ലിയോബ്ലാസ്റ്റോമ ടിഷ്യുവിന്റെയും ടിഷ്യു മാതൃകകളിലെ നാനോപാർട്ടിക്കിളുകൾ ഗവേഷകർ പരിശോധിച്ചു. AP2 പെപ്റ്റൈഡ് പൂശിയ കണികകൾ മുഴകൾക്ക് ചുറ്റും കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി ഗവേഷകർ കണ്ടെത്തി. കണങ്ങളിൽ സിസ്പ്ലാറ്റിൻ എന്നറിയപ്പെടുന്ന കീമോതെറാപ്പി മരുന്ന് നിറയ്ക്കുകയും ടാർഗെറ്റിംഗ് പെപ്റ്റൈഡ് പൂശുകയും ചെയ്തു. പൂശിയ കണങ്ങൾക്ക് മോഡലിലെ ഗ്ലിയോബ്ലാസ്റ്റോമ ട്യൂമർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. AP2 പൂശാത്തവ ആരോഗ്യകരമായ രക്തക്കുഴലുകളെ തകരാറിലാക്കുന്നു.“ നാനോപാർട്ടിക്കിളുകളുമായോ സ്വതന്ത്ര മരുന്നുമായോ താരതമ്യപ്പെടുത്തുമ്പോൾ പെപ്റ്റൈഡ് പൂശിയ നാനോപാർട്ടിക്കിൾ ഉപയോഗിച്ച് ചികിത്സിച്ച മുഴകളിൽ കോശങ്ങളുടെ മരണം വർദ്ധിച്ചതായി ഞങ്ങൾ കണ്ടു. ഈ പൂശിയ കണങ്ങൾ ട്യൂമറിനെ കൊല്ലുന്നതിന് കൂടുതൽ പ്രയോജനപ്രദമാണ്  എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios