ന്യൂയോര്‍ക്ക്: യൂട്യൂബില്‍ ഏറെ പ്രശസ്തമാണ് കൊക്കകോളയും ബെക്കിംഗ് സോഡയോ, മെന്‍റോസോ ചേര്‍ത്ത് വലിയ സ്ഫോടനം ഉണ്ടാക്കുന്ന വീഡിയോകള്‍. എന്നാല്‍ ഇത്തരം വീഡിയോകളുടെ ചരിത്രത്തിലെ ഏറ്റവും ശ്രമകരവും വലുതും എന്ന് പറയാവുന്ന വീഡിയോ ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. 

യൂട്യൂബര്‍ മാക്സിം മോണ്‍കാഹോവ് ആണ് ഒരു വെര്‍ട്ടിക്കിള്‍ അഗ്നി പര്‍വ്വതം പോലെ 'കൊക്കക്കോള' സ്ഫോടനം പരീക്ഷണം നടത്തിയത്.  ഇതിനായി ഇയാള്‍ ഉപയോഗിച്ചത് 10,000 ലിറ്റര്‍ കൊക്കക്കോളയും. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

പ്രത്യേക കപ്പി ഉപയോഗിച്ചാണ് ടാങ്കിലേക്ക് ബേക്കിംഗ് സോഡ നിറച്ചത്. പിന്നെ അഗ്നിപർവത സ്ഫോടനം പോലെ ടാങ്കിൽ നിന്നും മുകളിലേക്ക് കുതിച്ചുയരുന്ന ബ്രൗൺ നിറത്തിലെ കൊക്ക കോളയെയാണ് നമുക്ക് കാണാൻ സാധിക്കുക. നീരുറവകളിൽ നിന്നും വെള്ളം ചീറ്റുന്നത് പോലെ കൊക്ക കോള പുറത്തേക്ക് കുത്തനെ കുതിക്കുന്നത് കാണാം. അസിഡിക് സ്വഭാവമുള്ള കൊക്ക കോളയും ബേക്കിംഗ് സോഡയിലെ കാർബണേറ്റും ചേർന്ന് ഹൈഡ്രജൻ കാർബണേറ്റ് രൂപപ്പെടുന്നതാണ് ഇത്തരം സ്ഫോടനം നടക്കുന്നതിന്‍റെ ശാസ്ത്രീയ കാരണം. ഈ കാർബണേറ്റ് പിന്നീട് കാർബൈൺ ഡൈ ഓക്സൈഡായി പരിവർത്തനം ചെയ്യപ്പെടുന്നു.

മാമിക്സ് എന്ന് യൂട്യൂബില്‍ വ്യത്യസ്ത പരീക്ഷണങ്ങളാല്‍ ശ്രദ്ധേയനായ വ്യക്തിയാണ് മാക്സിം മോണ്‍കാഹോവ്. ഏതാണ്ട് 6.9 ലക്ഷം രൂപയോളം ചിലവഴിച്ചാണ് ഇയാള്‍ 'കൊക്കക്കോള' സ്ഫോടനം പരീക്ഷണം നടത്തിയത് എന്നാണ് പറയുന്നത്. 20 മിനുട്ടാണ് വീഡിയോ ദൈര്‍ഘ്യം. 

ഈ സ്ഫോടനത്തിന്‍റെ ദശലക്ഷക്കണക്കിന് പേര്‍ കണ്ട വീഡിയോ ഇങ്ങനെ...