എന്നാല്‍ പിടിഐ റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ പ്രഖ്യാപനത്തിലെ പ്രധാന കാര്യം ഇതല്ല. കൊവിഡ് 19നുള്ള വാക്സിൻ വികസിപ്പിച്ചെടുക്കുമ്പോൾ അതിന് പേറ്റന്റ് നൽകില്ലെന്നാണ് സെറം ഇന്ത്യ അറിയിച്ചിരിക്കുന്നത്.
ദില്ലി: കൊവിഡ് വാക്സിന്‍ അടുത്തവര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കുമെന്നും, അത് പേറ്റന്‍റ് ഫ്രീയായി ലോകത്ത് മുഴുവന്‍ എത്തിക്കുമെന്ന അവകാശവാദവുമായി ഇന്ത്യന്‍ മരുന്ന് നിര്‍മ്മാതാക്കള്‍. ഇന്ത്യയിലെ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഡ്–19 നെ പ്രതിരോധിക്കാൻ വാക്സിന്‍ ഇറക്കാനുള്ള ശ്രമം അതിവേഗം മുന്നോട്ട് കൊണ്ടുപോകുന്നത്. കമ്പനിയുടെ അവകാശവാദം അനുസരിച്ച് കമ്പനി നിലവിൽ എലികളും പ്രൈമേറ്റുകളും ഉപയോഗിച്ച് മൃഗ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും അടുത്ത മാസത്തോടെ ഇന്ത്യയിൽ മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നുമാണ് പറയുന്നത്.
എന്നാല്‍ പിടിഐ റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ പ്രഖ്യാപനത്തിലെ പ്രധാന കാര്യം ഇതല്ല. കൊവിഡ് 19നുള്ള വാക്സിൻ വികസിപ്പിച്ചെടുക്കുമ്പോൾ അതിന് പേറ്റന്റ് നൽകില്ലെന്നാണ് സെറം ഇന്ത്യ അറിയിച്ചിരിക്കുന്നത്. വാക്സിൻ വികസിപ്പിച്ചെടുത്താൽ ആർക്കും നൽകാം, നിർമിക്കുകയും ചെയ്യാമെന്നാണ് സെറം അറിയിച്ചിരിക്കുന്നത്.
2021 ഓടെ വാക്സിൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതും പേറ്റന്റില്ലാതെ. ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും കോവിഡ്-19 നുള്ള സെറം വാക്സിൻ എല്ലാവർക്കും ഉത്പാദിപ്പിക്കാനും വിൽക്കാനും ലഭ്യമായിരിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ (എസ്‌ഐഐ) സിഇഒ അദാർ പൂനവല്ലയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വാക്സിന്‍ വികസിപ്പിച്ചാല്‍ തന്നെ ലോകമെങ്ങും അത് എത്തിക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗത്തെ വാക്സിന്‍ നിര്‍മ്മാതാക്കള്‍ പങ്കാളികളാകണം. ഇതിനാല്‍ തന്നെ ഏത് കമ്പനി വാക്സിൻ വികസിപ്പിച്ചാലും പേറ്റന്റുകൾ ഉപയോഗിച്ച് മറച്ചുവെക്കാനാകില്ലെന്ന് അദാർ പൂനവല്ല പറയുന്നു.സെറം ഇന്ത്യ അതിന്റെ വാക്സിൻ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് പേറ്റന്റ് നൽകില്ല.
"എന്‍റെ കമ്പനിയുടെ അവസ്ഥ എനിക്ക് പറയാന്‍ സാധിക്കും. ഞങ്ങൾ ഈ ഉൽപ്പന്നത്തിന് പേറ്റന്റ് നൽകാൻ പോകുന്നില്ല, മാത്രമല്ല ഈ മരുന്ന് നിർമ്മിക്കാൻ കഴിയുന്നത്ര ആളുകൾക്ക് ഞങ്ങൾ ലഭ്യമാക്കുകയും ചെയ്യും, കാരണം കൊവിഡ് വാക്സിന്‍ പണം സമ്പാദിക്കാനും വാണിജ്യവത്ക്കരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല, സെറം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എന്നതിനാല്‍ ഈ തീരുമാനം വേഗം എടുക്കാന്‍ സാധിക്കും. ലിസ്റ്റുചെയ്ത സ്ഥാപനമായിരുന്നെങ്കിൽ ഈ തീരുമാനം എടുക്കണമെങ്കില്‍ ഓഹരി ഉടമകളുടെ അനുവാദവും എടുക്കേണ്ടി വരുമായിരുന്നു" - അദാർ പൂനവല്ല പറയുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Apr 20, 2020, 1:16 PM IST
Post your Comments