Asianet News MalayalamAsianet News Malayalam

സൈബര്‍ ലോകത്തെ വിറപ്പിച്ച ആറു വൈറസുകള്‍ ഒരു കമ്പ്യൂട്ടറില്‍; വിറ്റ് പോയത് 1.3 മില്യണ്‍ ഡോളറിന്

സൈബര്‍ ലോകത്ത് കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങള്‍ ഉണ്ടാക്കിയ വൈറസുകളാണ് ഈ കമ്പ്യൂട്ടറിലുള്ളത്. 

Six most dangerous virus infected computer sells for 1.9 million
Author
USA, First Published May 30, 2019, 1:03 PM IST

ലോകത്തെ ഏറ്റവും അപകടകാരികളായ ആറ് വൈറസുകളുള്ള ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ വിറ്റുപോയത് 1.3 മില്യണ്‍ ഡോളറിന്. സാംസങ്ങിന്‍റെ ബ്ലാക്ക് കളറിലുളള ലാപ്ടോപ്പാണ് ഓണ്‍ലൈനില്‍ വലിയ തുകയ്ക്ക് വിറ്റു പോയത്. സൈബര്‍ ലോകത്ത് കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങള്‍ ഉണ്ടാക്കിയ വൈറസുകളാണ് ഇതിലുള്ളത്. 

ദി പെര്‍സിസ്റ്റന്‍സ് ഓഫ് ചാവോസ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ലോകം ഭയക്കുന്ന ഈ  ആറ് വൈറസുകളില്‍ 2000 ത്തില്‍ പുറത്തുവന്ന ഐ ലവ് യു, 2003 ല്‍ സോ ബിഗ്, 2004ലെ മൈഡൂം, 2013 ലെ ഡാര്‍ക്ക് ടെക്വില, 2015 ലെ ബ്ലാക്ക് എന്‍ര്‍ജി എന്നിവയുണ്ട്. ഇതോടൊപ്പം രണ്ടു വര്‍ഷം മൂമ്പ് സൈബര്‍ ലോകത്തെയാകെ വിറപ്പിച്ച വനാക്രൈ റാന്‍സംവേറും ഉള്‍പ്പെടുന്നു. 

സൈബര്‍ ലോകത്തെയാകെ വിറപ്പിച്ച് ഇന്നും ഇന്‍റര്‍നെറ്റ് ലോകത്തും കമ്പ്യൂട്ടറുകളിലുമാകെ വ്യാപകമാണ് ആറു വൈറസുകളും. ചൈനീസ് വംശജനായ ഗുവോ ഓ ഡോന്‍ഗ് എന്ന ഇന്‍റര്‍നെറ്റ് ആര്‍ട്ടിസ്റ്റാണ് ഇത് നിര്‍മ്മിച്ചത്. ലോകത്തെ ഞെട്ടിച്ച ഡിജിറ്റല്‍ ആക്രമകാരികളുടെ ശക്തിയെല്ലാം ഒരുമിച്ചെന്നതാണ് ഈ കംപ്യൂട്ടറിന്‍റെ പ്രത്യേകത. 

Follow Us:
Download App:
  • android
  • ios