Asianet News MalayalamAsianet News Malayalam

അടുക്കളത്തോട്ടത്തില്‍ മണ്ണിരകളെ തിരഞ്ഞ 6 വയസ്സുകാരന് ലഭിച്ചത് അപൂര്‍വ്വ വസ്തു; അമ്പരന്ന് നാട്ടുകാര്‍

സിദ്ദാഖ് സിംഗ് ജാമാത് എന്ന അറുവയസുകാരനാണ് ഫോസില്‍ കണ്ടെത്തിയത്. 251 മുതല്‍ 488 ദശലക്ഷം പഴക്കം വരുന്ന പവിഴപ്പുറ്റിന്‍റെ ഫോസിലാണ് സിഡ് എന്നുവിളിക്കുന്ന സിദ്ദാഖ് സിംഗ് ജാമാത് കണ്ടെത്തിയത്. 

six year old boy finds 488 million year old fossil from backyard
Author
West Midlands, First Published Mar 28, 2021, 1:07 PM IST

വീട്ടിലെ തോട്ടത്തില്‍ മണ്ണിരകളെ തിരഞ്ഞ ആറ് വയസ്സുകാരന് ലഭിച്ച് 488 ദശലക്ഷം പഴക്കം വരുന്ന ഫോസില്‍. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാന്‍ഡിലെ വാള്‍സാലിലാണ് കൗതുകകരമായ സംഭവം നടക്കുന്നത്. സിദ്ദാഖ് സിംഗ് ജാമാത് എന്ന അറുവയസുകാരനാണ് ഫോസില്‍ കണ്ടെത്തിയത്. 251 മുതല്‍ 488 ദശലക്ഷം പഴക്കം വരുന്ന പവിഴപ്പുറ്റിന്‍റെ ഫോസിലാണ് സിഡ് എന്നുവിളിക്കുന്ന സിദ്ദാഖ് സിംഗ് ജാമാത് കണ്ടെത്തിയത്.

മണ്ണിരയ്ക്കായി കുഴിക്കുമ്പോഴാണ് പാറപോലുള്ള ഒരു വസ്തു ശ്രദ്ധിക്കുന്നത്. കൊമ്പിന്‍റെ രൂപമായിരുന്നു അതിന്. ഏതെങ്കിലും ജീവിയുടെ കൊമ്പ് ആകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സമ്മാനമായി കിട്ടിയ ഫോസില്‍ തിരിച്ചറിയുന്നതിനുള്ള കിറ്റ് ഉപയോഗിച്ചപ്പോഴാണ് താന്‍ കണ്ടെത്തിയത് ഫോസിലാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് ഈ ആറുവയസ്സുകാരന്‍ പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത്. വിശദമായ പരിശോധനയില്‍ ഹോണ്‍ കോറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് കണ്ടെത്തിയ ഫോസിലെന്ന് തിരിച്ചറിഞ്ഞത്.

വിചിത്ര രീതിയിലുള്ള വസ്തു കണ്ട് അമ്പരന്നുപോയതായി സിഡിന്‍റഎ പിതാവ് വിഷ് സിംഗ് പറയുന്നു. ഇതിന് സമീപത്ത് നിന്ന് നീരാളിയുടെ കൈയ്ക്ക് സമാനമായ വസ്തു ലഭിച്ചിട്ടുണ്ടെന്നും വിഷ് സിംഗ് കൂട്ടിച്ചേര്‍ക്കുന്നു. പാലിയോസോജിക് കാലഘട്ടത്തിലാണ് ഹോണ്‍ കോറല്‍ വിഭാഗത്തിലെ ജീവികളെ കണ്ടിരുന്നതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. മകന്‍ കണ്ടെത്തിയ ഫോസില്‍ ബര്‍മിംഗ്ഹാം സര്‍വ്വകലാശാലയിലെ മ്യൂസിയത്തിന് കൈമാറാനൊരുങ്ങുകയാണ് ഈ കുടുംബം.

Follow Us:
Download App:
  • android
  • ios