Asianet News MalayalamAsianet News Malayalam

തുലാവർഷം കേരളത്തിൽ 27% അധിക മഴ; 70 കൊല്ലത്തിനിടയിലെ ഏറ്റവും മികച്ച 10മത്തെ തുലാവർഷം

സാധാരണയായി തുലാവർഷം തെക്കൻ ജില്ലകളിൽ ആണ് വടക്കൻ ജില്ലകളെ അപേക്ഷിച്ചു കൂടുതൽ ലഭിക്കാറുള്ളത് എന്നാൽ ഇത്തവണ മൂന്ന് തെക്കൻ ജില്ലകളിൽ ശരാശരിയേക്കാൾ കുറവ് മഴ ലഭിച്ചപ്പോൾ വടക്കൻ ജില്ലകളിൽ നല്ല മഴ ലഭിച്ചു

South West Monsoon Rainfall of Kerala and Its Variability in 2019
Author
Kerala, First Published Dec 31, 2019, 7:24 PM IST

കൊച്ചി: 2019 തുലാവർഷം ഔദ്യാഗികമായി അവസാനിച്ചപ്പോൾ കേരളത്തിൽ ലഭിച്ചത് 27% അധിക മഴ. കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് , കണ്ണൂർ ജില്ലകളിലാണ്. കാസര്‍കോട് പ്രതീക്ഷിച്ച ശരാശരി മഴയേക്കാള്‍ 81 ശതമാനം കൂടുതല്‍ മഴയും, കണ്ണൂരില്‍ പ്രതീക്ഷിച്ച ശരാശരി മഴയെക്കാള്‍ 63% അധിക മഴയും ലഭിച്ചു. അതേ സമയം ഇടുക്കി ജില്ലയില്‍ ശരാശരിയേക്കാള്‍  -10% കുറവായിരുന്നു മഴ, കൊല്ലത്ത് ശരാശരിയേക്കാള്‍ -3% വും, തിരുവനന്തപുരം -3%വും ശരാശരിയേക്കാൾ കുറവ് മഴ മാത്രം ആണ് ലഭിച്ചത്.

സാധാരണയായി തുലാവർഷം തെക്കൻ ജില്ലകളിൽ ആണ് വടക്കൻ ജില്ലകളെ അപേക്ഷിച്ചു കൂടുതൽ ലഭിക്കാറുള്ളത് എന്നാൽ ഇത്തവണ മൂന്ന് തെക്കൻ ജില്ലകളിൽ ശരാശരിയേക്കാൾ കുറവ് മഴ ലഭിച്ചപ്പോൾ വടക്കൻ ജില്ലകളിൽ നല്ല മഴ ലഭിച്ചു. ഒക്ടോബറിൽ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റുകൾ ആണ് വടക്കൻ ജില്ലകളിൽ പ്രധാനമായും കൂടുതൽ മഴ ലഭിക്കാൻ കാരണം.

കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും മികച്ച 10 മത്തെ തുലാവർഷം ആണ് 2019. 491.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 625 മില്ലിമീറ്റർ 27% അധികം. 2010 ലാണ് കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും മികച്ച തുലാവർഷം (829.4 എംഎം). ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിനെയാണ് തുലാവർഷ സീസണായി കണക്കാക്കുന്നത്.

വിവരങ്ങള്‍: Rajeevan Erikkulam

Follow Us:
Download App:
  • android
  • ios