Asianet News MalayalamAsianet News Malayalam

ചരിത്രമെഴുതി സ്പേസ് എക്സ്; ഡ്രാഗൺ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

മനുഷ്യൻ്റെ ബഹരികാശ പര്യവേഷണ ചരിത്രത്തിലെ പുത്തൻ ഏടാണ് ഇതോടെ എഴുതപ്പെടുന്നത്. 2011ൽ  സ്പേസ് ഷട്ടിൽ പദ്ധതി അവസാനിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ വിക്ഷേപണ വാഹനത്തിൽ യാത്രികരെ സ്പേസ് സ്റ്റേഷനിലെത്തിക്കുന്നത്. 

space x creates history dragon capsule docks with international space station
Author
International Space Station, First Published May 31, 2020, 8:26 PM IST

സ്പേസ് സ്റ്റേഷൻ: സ്പേസ് എക്സിന്റെ ഡ്രാഗൺ കാപ്സ്യൂൾ വിജയകരമായി ഇന്റ‌ർനാഷൺൽ സ്പേസ് സ്റ്റേഷനിൽ ഡോക് ചെയ്തു. അമേരിക്കൻ ആസ്ട്രോനോട്ടുകളായ റോബർട്ട് ബെഹ്ൻകെനും, ഡൗഗ്ലസ് ഹർലിയും അൽപ്പസമയത്തിനകം ബഹിരാകാശ നിലയത്തിനകത്തേക്ക് പ്രവേശിക്കും. സ്പേസ് എക്സിന്‍റെ ആദ്യ മനുഷ്യ ദൗത്യം ഇതോടെ സമ്പൂർണ്ണ വിജയം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മനുഷ്യനെ എത്തിക്കാൻ ശേഷിയുള്ള ആദ്യ സ്വകാര്യ കമ്പനിയായി സ്പേസ് എക്സ് മാറി. 

തൽസമയം സംപ്രേക്ഷണം കാണാം. 

മനുഷ്യൻ്റെ ബഹരികാശ പര്യവേഷണ ചരിത്രത്തിലെ പുത്തൻ ഏടാണ് ഇതോടെ എഴുതപ്പെടുന്നത്. 2011ൽ  സ്പേസ് ഷട്ടിൽ പദ്ധതി അവസാനിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ മണ്ണിൽ നിന്ന് മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നത്. ബഹിരാകാശ നിലയത്തിലേക്കടക്കം യാത്രികരെ എത്തിക്കാൻ റഷ്യൻ സോയൂസ് റോക്കറ്റുകളെയാണ് നാസ ആശ്രയിച്ചിരുന്നത്. സ്പേസ് എക്സ് ദൗത്യം വിജയമായതോടെ ഈ ആശ്രയത്വത്തിൽ നിന്ന് അമേരിക്ക സ്വതന്ത്രമായി. 

Follow Us:
Download App:
  • android
  • ios