Asianet News MalayalamAsianet News Malayalam

താനോ കുടുംബമോ കൊറോണ വൈറസ് വാക്സിന്‍ എടുക്കില്ല: ഇലോണ്‍ മസ്‌ക്

എന്നാല്‍ മസ്കിന്‍റെ അവകാശവാദത്തിനെതിരെ വലിയതോതില്‍ എതിര്‍വാദം വന്നു കഴിഞ്ഞു.

Tesla CEO Elon Musk Dont plan to get coronavirus vaccine for myself or family
Author
New York, First Published Oct 1, 2020, 4:11 PM IST

ന്യൂയോര്‍ക്ക്: തനിക്കോ കുടുംബത്തിനോ കൊറോണാവൈറസ് വാക്‌സിന്‍ ആവശ്യമില്ലെന്ന് ഇലോണ്‍ മസ്‌ക്. ലോകത്തിലെ വലിയ കോടീശ്വരന്മാരില്‍ ഒരാളും ടെസ്ല, സ്പേസ് എക്സ് പോലുള്ള സ്ഥാപനങ്ങളുടെ നായകനുമാണ് ഇലോണ്‍ മസ്‌ക്. ദി ന്യൂ യോര്‍ക് ടൈംസിന്‍റെ പോഡ്കാസ്റ്റിലാണ് മസ്ക് ഈ അവകാശവാദവുമായി രംഗത്ത് എത്തിയത്. എനിക്കൊരു ഭീഷണിയുമില്ല. എന്‍റെ കുട്ടികള്‍ക്കും ഇല്ല, മസ്‌ക് പറഞ്ഞു. 

എന്നാല്‍ മസ്കിന്‍റെ അവകാശവാദത്തിനെതിരെ വലിയതോതില്‍ എതിര്‍വാദം വന്നു കഴിഞ്ഞു. മസ്കിന്‍റെ കുടുംബത്തിന് എന്തെങ്കിലും പ്രത്യേക സുരക്ഷ കൊറോണ വൈറസില്‍ നിന്നും ഉണ്ടാകില്ലെന്ന് പോഡ്കാസ്റ്റിന്‍റെ അടിയില്‍ തന്നെ നിരവധി കമന്‍റുകള്‍ ഉണ്ട്.

ലോക്ഡൗണ്‍ ഒരു നല്ല മാര്‍ഗ്ഗമല്ല കൊവിഡ് വൈറസ് വ്യാപനം തടയാന്‍ എന്നും മസ്ക് അവകാശപ്പെടുന്നു. ആര്‍ക്കെങ്കിലും രോഗബാധയുണ്ടായാല്‍ അയാളെ പ്രശ്‌നം തീരുന്നതുവരെ മാറ്റിപ്പാര്‍പ്പിക്കുക എന്നതാണ് ശരിയായ രീതി എന്നാണ് മസ്‌കിന്‍റെ അഭിപ്രായം. എന്നാല്‍, പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ 

ഇതിന് മസ്കിന്‍റെ മറുപടി ഇങ്ങനെയായിരുന്നു-  'എല്ലാവരും മരിക്കും,' എന്നായിരുന്നു. കൊവിഡ് നേരിടാനുള്ള സംവിധാനങ്ങള്‍  മണ്ടത്തരങ്ങളാണെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിച്ച വ്യക്തിയാണ് മസ്ക്. മഹാമാരി പടര്‍ന്ന കാലത്ത് തന്റെ കമ്പനിയായ സ്‌പെയ്‌സ് എക്‌സിന്റെ ജോലിക്കാര്‍ക്ക് മസ്‌ക് എഴുതിയ കത്തിലാണ് അന്ന് ഈ വാദങ്ങള്‍ ഉയര്‍ത്തിയത്.

ജോലി കഴിഞ്ഞ് വൈകിട്ട് ജോലികഴിഞ്ഞു ഡ്രൈവു ചെയ്തു വീട്ടില്‍ പോകുമ്പോള്‍ അപകടം സംഭവിച്ചു മരിക്കാവുന്നതിനെക്കാള്‍ വളരെ കുറവാണ് കൊവിഡ് വന്ന് മരിക്കുന്നത് എന്നായിരുന്നു അന്ന് മസ്ക് അവകാശപ്പെട്ടത്. അമേരിക്കയില്‍ തങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വേണ്ടെന്നു പറയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും മസ്ക് അവകാശപ്പെടുന്നു. 
 

Follow Us:
Download App:
  • android
  • ios