Asianet News MalayalamAsianet News Malayalam

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു; കൂടുതല്‍ വേഗത്തില്‍ - വീഡിയോ

ഈ പ്രതിഭാസം മറ്റ് ഭാഗങ്ങളിലും കാണപ്പെടുമെന്നും  കെനിയ, സൊമാലിയ, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രിക്കായുടെ കൊമ്പ് എന്ന് അറിയപ്പെടുന്ന ഭാഗമാണ് ഇപ്പോള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന അതിവേഗം വേര്‍പെടുന്നത് എന്നാണ് ശാസ്ത്രലോകത്തിന്‍റെ നിരീക്ഷണം

What If the African Continent Broke Apart
Author
Africa, First Published Mar 12, 2019, 9:47 AM IST

നെയ്റോബി: ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു. ശാസ്ത്രം കരുതിയതിനേക്കാള്‍ വേഗത്തിലാണ് ഈ പ്രക്രിയ നടക്കുന്നത് എന്നാണ് പുറത്തുവരുന്ന പുതിയ വിവരം. തിരക്കേറിയ കെനിയയിലെ  മായ്മാഹിയു- നരോക് ദേശീയ പാതയെ കീറിമുറിച്ചു കൊണ്ട് 700 മീറ്റര്‍ നീളത്തില്‍ 50 അടി ആഴത്തില്‍ 20 മീറ്റര്‍ വീതിയില്‍ വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഭൂഖണ്ഡ വിഭജനം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

ഈ പ്രതിഭാസം മറ്റ് ഭാഗങ്ങളിലും കാണപ്പെടുമെന്നും  കെനിയ, സൊമാലിയ, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രിക്കായുടെ കൊമ്പ് എന്ന് അറിയപ്പെടുന്ന ഭാഗമാണ് ഇപ്പോള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന അതിവേഗം വേര്‍പെടുന്നത് എന്നാണ് ശാസ്ത്രലോകത്തിന്‍റെ നിരീക്ഷണം. ഭൂമിക്കടയിലിലെ അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഈ വിള്ളല്‍ പ്രത്യേക്ഷപ്പെടുന്നത് എന്ന് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 

ഈ വേര്‍പെടല്‍ പൂര്‍ത്തിയാകുമ്പോള്‍ സൊമാലിയ, എത്തോപ്യ, കെനിയ, താന്‍സാനിയ എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗം ഒരു പുതിയ ഭൂഖണ്ഡമായി മാറും.  വര്‍ഷങ്ങള്‍ക്കുള്ളില്‍ വിള്ളല്‍ സംഭവിച്ച ആഫ്രിക്കന്‍ ഭാഗത്ത് ഇന്ത്യന്‍ മഹാസമുദ്രം ഇരച്ച് കയറും എന്നാണ് അനുമാനം.  വിള്ളല്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ നിന്നു ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറി താമസിക്കാന്‍ തുടങ്ങി. 

നിലവില്‍ വലിയ വിള്ളല്‍ ബാധിച്ച ഭാഗത്തെ മായ്മാഹിയു- നരോക് ദേശീയ പാത  ഗതാഗതം പുന:സ്ഥാപിക്കാനായി മണ്ണും പറയും ഇട്ട് വിള്ളല്‍ നികത്താന്‍ ശ്രമം നടത്തുന്നുണ്ട്. പ്രധാനമായും ഒമ്പതു പാളികളാണു ഭൂമിക്ക് ഉള്ളത് എന്നു ഭൗമശസ്ത്രജ്ഞന്മാര്‍ പറയുന്നു. വടക്കേ അമേരിക്ക, പസഫിക്, യുറേഷ്യന്‍, ആഫ്രിക്കന്‍, ഇന്‍ഡോ ആസ്ത്രലിയന്‍, ആസ്‌ത്രേലിയന്‍, ഇന്ത്യന്‍ , ദക്ഷിണ അമേരിക്കന്‍, അന്റര്‍ട്ടിക്ക് എന്നിങ്ങനെയാണ് ഈ പാളികള്‍. ഇതില്‍ ആഫ്രിക്കന്‍ പാളിയാണു രണ്ടായി പിളര്‍ന്നു കൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios