Asianet News MalayalamAsianet News Malayalam

ആരാണ് ഷൺമുഖ സുബ്രഹ്മണ്യം ? എങ്ങനെയാണ് അയാൾ വിക്രം ലാൻഡറിനെ കണ്ടെത്തിയത്

തിരുനൽവേലി ഗവൺമെന്‍റ് എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദമെടുത്ത ഷൺമുഖം ബഹിരാകാശ ഗവേഷണത്തിൽ തൽപരനാകുന്നത് കോളേജ് പഠനകാലത്ത് തിരുവനന്തപുരത്തെത്തി ഒരു സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം കാണുന്നതോടെയാണ്. 

WHO IS SHANMUKHAM SUBRAHMANIAM HOW DID HE FIN VIKRAM LANDER
Author
Chennai, First Published Dec 3, 2019, 3:22 PM IST

ചെന്നൈ: ചെന്നൈ സ്വദേശിയും മെക്കാനിക്കൽ എഞ്ചിനിയറും ബ്ലോഗറുമായ ഷൺമുഖ സുബ്രഹ്മണ്യമാണ് കാണാമറയത്തായിരുന്ന വിക്രം ലാൻഡറിനെ നാസയുടെ ചിത്രങ്ങളിൽ നിന്ന് തെരഞ്ഞ് കണ്ട് പിടിച്ചത്. 33 വയസുകാരനായ ഷൺമുഖം ചെന്നൈയിലെ സ്വകാര്യ ഐടി കമ്പനി ജീവനക്കാരനാണ്. ജോലി കഴിഞ്ഞുള്ള സമയത്താണ് ഷൺമുഖം വിക്രമിനെ തപ്പിയിറങ്ങിയത്. ദിവസം രാത്രി നാല് മുതൽ ആറ് മണിക്കൂർ വരെ ഷൺമുഖം വിക്രമിനെ തെരയാനായി മാറ്റിവച്ചു.

"

തിരുനൽവേലി ഗവൺമെന്‍റ് എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദമെടുത്ത ഷൺമുഖം ബഹിരാകാശ ഗവേഷണത്തിൽ തൽപരനാകുന്നത് കോളേജ് പഠനകാലത്ത് തിരുവനന്തപുരത്തെത്തി ഒരു സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം കാണുന്നതോടെയാണ്. 

നാസ ലൂണാർ റിക്കോണിസൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ പുറത്ത് വിട്ടത് മുതൽ ഷൺമുഖ വിക്രമിനായുള്ള തെരച്ചിൽ ആരംഭിച്ചു. പഴ ചിത്രങ്ങളും പുതിയ ചിത്രങ്ങളും ചേർത്ത് വച്ച് പരിശോധിക്കാനായി പ്രത്യേക കോഡുകൾ തയ്യാറാക്കി. പല തവണ വിക്രമിനെ കണ്ടെത്തിയെന്ന് തോന്നിയെങ്കിലും രണ്ടാം പരിശോധനയിൽ അത് വിക്രമല്ല എന്ന് ബോധ്യപ്പെടും. ഒടുവിൽ ദിവസങ്ങളുടെ പരിശ്രമത്തിന് ശേഷം ഒക്ടോബറോടെ ഷൺമുഖം ശരിക്കും വിക്രമിനെ കണ്ടെത്തി. ഉടൻ തന്നെ ഇസ്രൊയെയും നാസയെയും ടാഗ് ചെയ്ത് തന്‍റെ കണ്ടെത്തൽ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ നാസയ്ക്ക് വിശദമായ മെയിലും അയച്ചു.

വിക്രമിനെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് കൊണ്ടുള്ള ഷൺമുഖത്തിന്‍റെ പോസ്റ്റ്

തന്‍റെ ലാപ്ടോപ്പും ഇന്‍റർനെറ്റ് കണക്ഷനും മാത്രമുപയോഗിച്ചാണ് ഷൺമുഖ വിക്രമിനെ തെരഞ്ഞ് കണ്ടുപിടിച്ചതെന്നാണ് ശ്രദ്ധേയമായ കാര്യം. 

 

നാസ തന്‍റെ കണ്ടെത്തൽ അംഗീകരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ഷൺമുഖം ഇസ്രൊ ഒരു തരത്തിൽ ബന്ധപ്പെട്ടില്ലെന്ന് കൂടി വ്യക്തമാക്കി.  എന്നാൽ ഇതിൽ ഒരു പരിഭവവുമില്ല ഈ യുവാവിന്, ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുമെന്ന പ്രതീക്ഷയാണ് അയാളുടെ വാക്കുകളിൽ. 

ഷൺമുഖത്തിന് നാസ അയച്ച ഇ മെയിൽ സന്ദേശം

Image

Follow Us:
Download App:
  • android
  • ios