കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​വു​മെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ. ഫെ​ബ്രു​വ​രി​യി​ൽ ഇ​ത്ത​വ​ണ അ​തിശൈ​ത്യം അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാ​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ണ്‍​സൂ​ണ്‍ സം​സ്ഥാ​ന​ത്തു നി​ന്നു മ​ട​ങ്ങാ​ൻ താ​മ​സി​ച്ച​തും അ​റ​ബി​ക്ക​ട​ൽ പ​തിവി​ൽ കൂ​ടു​ത​ൽ ചൂ​ടു​പി​ടി​ച്ച​തു​മാ​ണ് ശൈ​ത്യ​കാ​ലം വെ​കി​യെ​ത്താ​ൻ കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. 

കാ​റ്റി​ന്‍റെ ഗ​തി​യി​ലും മാ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ത​ണു​പ്പി​ന് കാ​ര​ണ​മാ​കു​ന്ന വ​ട​ക്ക​ൻ കാ​റ്റ് ഇ​നി​യും കേ​ര​ള​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ല. ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ഴും കേ​ര​ള​ത്തി​ൽ ഇ​ക്കു​റി കാ​ര്യ​മാ​യ ശൈ​ത്യം അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. കേരളത്തില്‍ മൂന്നാറില്‍ അടക്കം ഡിസംബര്‍- ജനുവരി മാസങ്ങളില്‍ തണുപ്പ് മൈനസില്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ താഴ്ന്ന താപനില 8 ഡിഗ്രിയാണ്.

ജ​നു​വ​രി​യി​ൽ സം​സ്ഥാ​ന​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ല്ല ത​ണു​പ്പ് അ​നു​ഭ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം പോ​യ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ മൂ​ന്നു ഡി​ഗ്രി ചൂ​ട് കൂ​ടു​ത​ലാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​തു​വ​ർ​ഷ​ത്തി​ൽ മൂ​ന്നാ​റി​ലും മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ത​ണു​പ്പ് വ​ള​രെ കു​റ​വാ​യി​രു​ന്നു പാലക്കാട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രാത്രി താപനില 4.7 ഡിഗ്രി സെലഷ്യസ് കൂടുതലാണ് താപനില. 

അറബിക്കടലില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഇപ്പോഴുള്ള കാലാവസ്ഥ മാറ്റത്തിന് കാരണം എന്നാണ് കാലാവസ്ഥ ശാസ്ത്രകാരന്മാരുടെ അഭിപ്രായം. മുന്‍പ് ചുഴലിക്കാറ്റുകള്‍ അപൂര്‍വ്വമായ അറബിക്കടലില്‍ ഇപ്പോള്‍ ആറ് ചുഴലിക്കാറ്റുകളാണ് കഴിഞ്ഞ മണ്‍സൂണ്‍ സീസണില്‍ എത്തിയത്.