Asianet News MalayalamAsianet News Malayalam

'യതി'യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സേന; അടപടലം ട്രോള്‍

ഇതാദ്യമായി ഇന്ത്യന്‍ ആര്‍മി പര്‍വതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ യതിയുടെ നിഗൂഢമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. മകുല്‍ ബേസ് ക്യാംപിന് സമീപത്ത് നിന്നായി ഇക്കഴിഞ്ഞ ഏപ്രില്‍ 9 നാണ് 32*15 ഇഞ്ച് അളവിലുള്ള കാല്‍പാടുകള്‍ കണ്ടത്. 

Yeti footprint sighted claims Army; Twitter is amused
Author
India, First Published Apr 30, 2019, 10:39 AM IST

ദില്ലി: പൗരാണിക കഥകളില്‍ പറയുന്ന മഞ്ഞുമനുഷ്യന്‍ 'യതി'യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സേന. നേപ്പാള്‍ അതിര്‍ത്തിയ്ക്കടുത്ത് മകാലു ബേസ്‌ക്യാംപിന് സമീപത്തായാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത് എന്ന് അവകാശപ്പെടുന്നത്. സേന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.  കഴിഞ്ഞ ഏപ്രില്‍ 9 ന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടതെന്നാണ് സേന അറിയിച്ചിരിക്കുന്നത്.

Yeti footprint sighted claims Army; Twitter is amused

 ഇതാദ്യമായി ഇന്ത്യന്‍ ആര്‍മി പര്‍വതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ യതിയുടെ നിഗൂഢമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. മകുല്‍ ബേസ് ക്യാംപിന് സമീപത്ത് നിന്നായി ഇക്കഴിഞ്ഞ ഏപ്രില്‍ 9 നാണ് 32*15 ഇഞ്ച് അളവിലുള്ള കാല്‍പാടുകള്‍ കണ്ടത്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്'. കാല്‍പ്പാടിന്റെ ചിത്രങ്ങള്‍ക്കൊപ്പം സേന പുറത്തു വിട്ട വിവരങ്ങളാണിത്.

എന്നാല്‍ ഇത് പുറത്തുവിട്ടതോടെ വലിയ തോതില്‍ ട്രോളുകളും വരുന്നുണ്ട് ട്വിറ്ററില്‍. പ്രധാനമായും ഉയരുന്ന ചോദ്യം യതി ഒറ്റക്കാലനാണോ എന്നതാണ്. മഞ്ഞില്‍ ഉപയോഗിക്കുന്ന സ്കെറ്റിംഗ് ഉപകരണത്തിന്‍റെ പാടാണ് ഇതെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന വാദം. സ്നോബോര്‍ഡിന്‍റെ ഉപയോഗമാണ് ഇത് കാണിക്കുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം

 

ഒരു കാലിന്റെ മാത്രം പാടുകളാണ് സേന പുറത്ത് വിട്ട ചിത്രങ്ങളിലുള്ളത്. പുരാണങ്ങളിലും നേപ്പാളിലെ നാടോടിക്കഥകളിലും പരാമര്‍ശിക്കപെടുന്ന മഞ്ഞില്‍ ജീവിക്കുന്ന അതികായനായ ഭീകരരൂപിയാണ് യതി. പകുതി മനുഷ്യനും പകുതി മൃഗവുമായ യതി മഞ്ഞു മൂടിക്കിടക്കുന്ന പല മേഖലകളിലും ജീവിക്കുന്നു എന്നതാണ് ഇന്ത്യയിലെ പലയിടങ്ങളിലെയും വിശ്വാസം.
 

Follow Us:
Download App:
  • android
  • ios