Asianet News MalayalamAsianet News Malayalam

ഒരു ചക്ക ഉണ്ടാക്കിയ പൊല്ലാപ്പ്; ശ്രദ്ധനേടി ഹ്രസ്വചിത്രം !

പൂർണ്ണമായും നാട്ടിൻ പുറത്ത് ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിമിലെ 30ഓളം അഭിനേതാക്കൾ വീട്ടുകാരും നാട്ടുകാരും തന്നെയാണ്.

Arakk malayalam short film viral
Author
Kochi, First Published Jan 13, 2021, 9:36 PM IST

രു ചക്കയുടെ പേരില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവങ്ങളും കോര്‍ത്തിണക്കി ചിറക്കടവ് കുന്നപ്പള്ളില്‍ എസ് സാലെസ് സംവിധാനം ചെയ്ത പുതിയ ഹ്രസ്വ ചിത്രമാണ് അരക്ക്. പുറത്തിറങ്ങി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ചിത്രം. ആക്ഷേപ ഹാസ്യ രീതിയിലൂടെ മനുഷ്യന്റെ അഹംബോധത്തിന്റെ അതിരുകള്‍ വരെ എത്തി നില്‍ക്കുകയാണ് ‘ അരക്ക്’. വിശപ്പിനു മുമ്പില്‍ തോറ്റു കൊടുക്കുന്ന മനുഷ്യന്റെ അഹം ബോധം ഇവിടെ ചിത്രീകരിക്കപ്പെടുന്നു. 

കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കറിക്കാട്ടൂര്‍, കൊന്നക്കുളം സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ എന്നീ സ്ഥലങ്ങളില്‍ ചിത്രീകരിക്കപ്പെട്ട അരക്ക് സി ജെ സാലസിന്റെ രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ്.പൂര്‍ണ്ണമായും നാട്ടിന്‍ പുറത്ത് ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിമിലെ 30ഓളം അഭിനേതാക്കള്‍ വീട്ടുകാരും നാട്ടുകാരും തന്നെയാണ്. ജോപ്പി കുരുവിള, ആന്‍ജലീന്‍ ജോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം ഇവ നിർവഹിച്ചത് ചിറക്കടവ് കുന്നപ്പള്ളിൽ സി ജെ സാലസ് ആണ്. സി ജെ സാലസ് ഇംഗ്ലീഷിൽ നിർമ്മിച്ച ആദ്യ ചിത്രം ‘ ടൈം ഇൻ എ ബോക്സ്’ ദേശീയ അവാർഡ് നേടിയിരുന്നു. സാലസിന്റെ രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘അരക്ക്’. പൂർണ്ണമായും നാട്ടിൻ പുറത്ത് ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിമിലെ 30ഓളം അഭിനേതാക്കൾ വീട്ടുകാരും നാട്ടുകാരും തന്നെയാണ്.

Follow Us:
Download App:
  • android
  • ios