ലൗവ് ആഫ്റ്റർ ലൗവ് വെബ് സ്പെഷൽ ഫോട്ടോ സീരീസിന്റെ ആദ്യ എപ്പിസോഡാണ് ഐശ്വര്യ മോഡലായ ലോസ്റ്റ് ആൻഡ് ഫൗണ്ട്

ജീവിതത്തിൽ പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിൽ ഭൂരിഭാഗം പേരും പ്രണയ നൈരാശ്യവും അനുഭവിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പ്രമേയം വിഷയമാക്കി വിത്യസ്തമായ ഫോട്ടോ സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് സിനിമാതാരം ഐശ്വര്യ ലക്ഷ്മി. ലൗവ് ആഫ്റ്റർ ലൗവ് വെബ് സ്പെഷൽ ഫോട്ടോ സീരീസിന്റെ ആദ്യ എപ്പിസോഡാണ് താരം പങ്ക് വെച്ചിരിക്കുന്നത്. സൗണ്ട് ഡബ്ബിങ് ചെയ്ത ഫോട്ടോ സ്റ്റോറി ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. "നമ്മൾ എല്ലാവരും പ്രേമിച്ചിട്ടുള്ളവരാണ്. പലപ്പോഴും നമ്മളെത്തന്നെയോ അല്ലെങ്കിൽ സ്നേഹിച്ച വ്യക്തിയെയോ നഷ്ടപ്പെട്ടിട്ടുണ്ടാവാം. അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോയവർക്ക് കണ്ണു നിറയാതെ കാണാൻ പറ്റില്ല ഈ ചിത്രങ്ങൾ...'ഐശ്വര്യ ലക്ഷ്മി ഇങ്ങനെയൊരു ആമുഖത്തോടെയാണ് ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. 

View post on Instagram

പ്രഫഷനൽ ഫൊട്ടോഗ്രഫർ ടിജോ ജോണാണ് ഇത്തരമൊരു ഫോട്ടോ സ്റ്റോറിക്കു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ലൗവ് ആഫ്റ്റർ ലൗവ് വെബ് സ്പെഷൽ ഫോട്ടോ സീരീസിന്റെ ആദ്യ എപ്പിസോഡാണ് ഐശ്വര്യ മോഡലായ ലോസ്റ്റ് ആൻഡ് ഫൗണ്ട്. ലളിതവും മനോഹരവുമായ 13 ഫ്രെയിമുകളിലൂടെയാണ് ഫോട്ടോ സ്റ്റോറി കഥ പറയുന്നത്. ഏതൊരു വ്യക്തിക്കും അവനവന്റെ ജീവിതവുമായി ബന്ധപ്പെടുത്താൻ സാധിക്കുന്ന ആർട്ട് രൂപമാണെന്നും ഇതിന്റെ ഭാഗമായവരെല്ലാം ഏറ്റവും ഇഷ്ടത്തോടെ ചെയ്ത വർക്കാണിതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. തുടർക്കഥ പോലെ കാണാൻ സാധിക്കുന്ന ഒരു ഫോട്ടോ സീരീസാണ് ലൗവ് ആഫ്റ്റർ ലൗവ് എന്നും ലോക്ഡൗണിന്റെ തുടക്കത്തിൽ മറ്റ് ഷൂട്ടിങ് വർക്കുകൾ എല്ലാം നിർത്തി വച്ച സമയത്താണ് എഴുത്തുകാരൻ ജോബി ജോസഫുമായുള്ള ചർച്ചകളിൽ നിന്ന് ഇത്തരമൊരും ആശയം വന്നതെന്നും ടിജോ ജോൺ പറഞ്ഞു. ഷാജേഷ് നോയലാണ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. 

ഫോട്ടോ സ്റ്റോറി കാണാം:https://storiesbytijojohn.com/