സംവിധായകനായ ഗൗതം മേനോൻ, അൻവർ റഷീദ്, അമൽ നീരദ് അടക്കമുള്ളവർ പിറന്നാൾ ആഘോഷത്തിൽ  പങ്കെടുത്തു.

പുതിയ സിനിമയുടെ സെറ്റിൽ ജന്മദിനം ആഘോഷിച്ച് ഫഹദ് ഫാസിൽ, ട്രാൻസ് സിനിമയുടെ സെറ്റിലാണ് നസ്രിയക്കൊപ്പം താരം പിറന്നാൾ ആഘോഷിച്ചത്. സംവിധായകനായ ഗൗതം മേനോൻ, അൻവർ റഷീദ്, അമൽ നീരദ് അടക്കമുള്ളവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

View post on Instagram

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ട്രാൻസ്, 2012ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണിത്. ഫഹദിനെ കൂടാതെ സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രൻ എന്നിവരാണ് ട്രാൻസിലെ പ്രധാനതാരങ്ങൾ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വർഷം ഏപ്രില്‍ 28 ന് ചിത്രം പുറത്തിറങ്ങും.