ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടുനാട്ടു ഗാനത്തിനാണ് അവാര്‍ഡ്. അതേ സമയം മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രത്തിനുള്ള അവാര്‍ഡ് ആര്‍ആര്‍ആര്‍ നേടിയില്ല. അര്‍ജന്‍റീന 1985 ആണ് ഈ നേട്ടം കൈവരിച്ചത്. 

ലോസ് അഞ്ചിലസ്: ഇന്ത്യയ്ക്ക് അഭിമാനമായിരുന്നു ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദി. അവാര്‍ഡിന്‍റെ അവസാന നോമിനേഷനില്‍ രണ്ട് വിഭാഗത്തിലാണ് എസ്എസ് രാജമൌലി സംവിധാനം ചെയ്ത് ആര്‍ആര്‍ആര്‍ ഉണ്ടായിരുന്നത്. അതില്‍ ഒരു ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലേക്ക് എത്തുകയാണ് മികച്ച ഗാനത്തിന്‍റെ പേരില്‍. 

ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടുനാട്ടു ഗാനത്തിനാണ് അവാര്‍ഡ്. അതേ സമയം മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രത്തിനുള്ള അവാര്‍ഡ് ആര്‍ആര്‍ആര്‍ നേടിയില്ല. അര്‍ജന്‍റീന 1985 ആണ് ഈ നേട്ടം കൈവരിച്ചത്. ദ ഫാബെൽമാൻസ് എന്ന ചിത്രം മികച്ച ചിത്രം ആയപ്പോള്‍ അതിന്‍റെ സംവിധാനത്തിന് വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗ് മികച്ച സംവിധായകനായി. കൂടുതല്‍ അവാര്‍ഡ് വിശദാംശങ്ങള്‍ പരിശോധിക്കാം. 

1. ബെസ്റ്റ് ഫിലിം- ഡ്രാമ

ദ ഫാബെൽമാൻസ്

Scroll to load tweet…

2. മികച്ച ഫിലിം - മ്യൂസിക്കല്‍ \കോമഡി

ദ ബാൻഷീസ് ഓഫ് ഇന്‍ഷെറിന്‍

Scroll to load tweet…

3. മികച്ച ടിവി സീരിസ് -ഡ്രാമ

ഹൌസ് ഓഫ് ഡ്രാഗണ്‍ 

Scroll to load tweet…

4. മികച്ച ടിവി സീരിസ് - മ്യൂസിക്കല്‍ \കോമഡി

അബോട്ട് എലിമെന്‍ററി

Scroll to load tweet…

5. മികച്ച തിരക്കഥ 

മാർട്ടിൻ മക്ഡൊനാഗ് (ദ ബാൻഷീസ് ഓഫ് ഇന്‍ഷെറിന്‍)

Scroll to load tweet…

6. മികച്ച സംവിധായകന്‍

സ്റ്റീവൻ സ്പിൽബർഗ് (ദ ഫാബെൽമാൻസ്)

Scroll to load tweet…

7. മികച്ച ഇംഗ്ലീഷ് ഇതര ചിത്രം

അര്‍ജന്‍റീന 1985

Scroll to load tweet…

8. മികച്ച നടി -ഡ്രാമ 

കേറ്റ് ബ്ലാഞ്ചെറ്റ് (ടാർ)

9. മികച്ച സഹനടന്‍

കെ ഹുയ് ക്വാൻ - (എവരിത്തിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

10. മികച്ച സഹനടി

ഏഞ്ചല ബാസെറ്റ് (ബ്ലാക്ക് പാന്തർ: വക്കണ്ട ഫോര്‍ എവര്‍)

Scroll to load tweet…

11. മികച്ച ഒറിജിനല്‍ സ്കോര്‍

ജസ്റ്റിൻ ഹർവിറ്റ്സ് (ബാബിലോൺ)

12. മികച്ച ഗാനം 

നാട്ടു നാട്ടു (ആര്‍ആര്‍ആര്‍) - കാല ഭൈരവ, എം.എം. കീരവാണി, രാഹുൽ സിപ്ലിഗഞ്ച്

Scroll to load tweet…

13. മികച്ച നടന്‍ 

ഓസ്റ്റിൻ ബട്‌ലർ (എൽവിസ്)

Scroll to load tweet…

14. മികച്ച ആനിമേഷന്‍ ചിത്രം

 പിനോച്ചിയോ

Scroll to load tweet…

15. മികച്ച നടന്‍- മ്യൂസിക്കല്‍ \കോമഡി

കോളിൻ ഫാരെൽ (ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ)

16. മികച്ച നടി- മ്യൂസിക്കല്‍ \കോമഡി

മിഷേൽ യോ - (എവരിത്തിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

Scroll to load tweet…