വ്യത്യസ്ഥമായ ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ധേയനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് മഹാദേവന്‍ തമ്പി. മഹാദേവന്‍ തമ്പി ഒരുക്കിയ വാഴയിലയിൽ ആട തീർത്തുള്ള അനിഖയുടെ ചിത്രങ്ങളും, മൊട്ടത്തലയുമായി കൃഷ്ണ പ്രഭ എത്തിയ തീംബേസ്ഡ് ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വേറിട്ട ഫോട്ടോ ഷൂട്ടിലൂടെ ശക്തമായ വിഷയവുമായി എത്തിയിരിക്കുകയാണ് മഹാദേവന്‍ തമ്പി. പ്രണയത്തിനു നിറമോ ലിംഗഭേദമോ ഇല്ല എന്ന കാഴ്ചപ്പാടോടെയാണ് പുതിയ ഫോട്ടോ ഷൂട്ട് അവതരിപ്പിച്ചിരിക്കുന്നത്.

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയഭാവങ്ങളിലൂടെയാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. ഗൗരി സിജി മാത്യൂസും,ലേഖയുമാണ് മോഡൽസായി എത്തുന്നത്. മേക്കപ്പ് പ്രബിനും, വസ്ത്രാലങ്കാരം ശ്വേത ദിനേശും നിർവഹിച്ചിരിക്കുന്നു. ഫോട്ടോ ഷൂട്ട് വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന കിം​ഗ് ​ഫി​ഷ് ​എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനായും​ അരങ്ങേറ്റം കുറി​ച്ചിരിക്കുകയാണ് മഹാദേവന്‍ തമ്പി