മുംബൈ: ഫിറ്റ്നസ് ഫ്രീക്കായ നടി ശില്‍പ്പാ ഷെട്ടി തന്‍റെ ലുക്കില്‍ എപ്പോഴും ആരാധക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ശില്‍പ്പ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകളെല്ലാം ഒന്നിനൊന്ന് മികച്ചതുമാകാറുണ്ട്. എന്നാല്‍ ഇത്തവണ ശില്‍പ്പ പങ്കുവച്ച വീഡിയോ ഒരു അബദ്ധത്തിന്‍റേതാണ്. 

മെര്‍ലിന്‍ മണ്‍റോ പോസില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് ശില്‍പ്പ. എന്നാല്‍ കാറ്റില്‍ വസ്ത്രങ്ങള്‍ പാറിയതോടെ അബദ്ധം പിണഞ്ഞ പോലെ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. 18 ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. തന്‍റെ വര്‍ക്കൗട്ട് വീഡിയോകളും ഇടക്കിടെ താരം പങ്കുവയ്ക്കാറുണ്ട്.