വൈകി വൈറലായി പാര്‍വ്വതി നമ്പ്യാര്‍ വിനീത് മേനോന്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്‌.

യുവനായിക പാര്‍വ്വതി നമ്പ്യാര്‍ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വിവാഹിതയായത് കഴിഞ്ഞ ദിവസമായിരുന്നു. ലളിതമായ ചടങ്ങുകള്‍കൊണ്ട് ആരാധകരുടെ മനം കവര്‍ന്നതാണ് താരവിവാഹം. വിനീത് മേനോന്‍ പാര്‍വ്വതി നമ്പ്യാര്‍ വിവാഹം സോഷ്യല്‍മീഡിയായില്‍ തരംഗമായിക്കഴിഞ്ഞതിന്റെ പിന്നാലെയാണ് താരത്തിന്റെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധ നേടുന്നത്. വളരെ ലാളിത്യം നിറഞ്ഞ രീതിയിലുള്ള ഫോട്ടോഷൂട്ട് പാര്‍വ്വതി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ വിവാഹശേഷമാണ് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ആശംസകളും, പുതിയ സിനിമകളില്ലേയെന്ന ചോദ്യങ്ങളുമായി ആരാധകര്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്തുകഴിഞ്ഞു.

View post on Instagram
View post on Instagram

ഏഴ് സുന്ദര രാത്രികള്‍ എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാളിയുടെ നായികാസങ്കല്‍പ്പത്തിലേക്ക് കടന്നുവന്ന നായികയാണ് പാര്‍വ്വതി നമ്പ്യാര്‍. ലീലയിലെ ശ്രദ്ധേയ കഥാപാത്രം പുത്തന്‍പണം മധുരരാജ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ജയറാം നായകനായെത്തിയ പട്ടാഭിരാമനാണ് പാര്‍വ്വതി അവസാനമായെത്തിയ ചിത്രം.