ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കാഗിസോ റബാദയെയും ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെയും വീറോടെ അവതരിപ്പിക്കുന്ന ദക്ഷിണാഫ്രിക്കക്കാരന് മുന്നിലേക്ക് കടന്നുവരുന്ന ഒരു ഇന്ത്യന്‍ ആരാധകന്‍ നിങ്ങള്‍ യഥാര്‍ത്ഥ ചാമ്പ്യനെ മറന്നുപോയെന്ന് അവരെ ഓര്‍മിപ്പിക്കുന്നു
സതാംപ്ടണ്‍: കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യാ-പാക് മത്സരങ്ങള്‍ മുമ്പ് മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കി മോക്കാ....മോക്കാ പരസ്യങ്ങള്‍ ആരാധകര്‍ മറന്നു കാണില്ല. ഇത്തവണയും ആരാധകരെ ആവേശക്കൊടുമുടിയേറ്റാനുറച്ച് തന്നെയാണ് സ്റ്റാര്‍ സ്പോര്‍ട്സ്. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുമ്പ് സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയ പരസ്യമാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കാഗിസോ റബാദയെയും ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെയും വീറോടെ അവതരിപ്പിക്കുന്ന ദക്ഷിണാഫ്രിക്കക്കാരന് മുന്നിലേക്ക് കടന്നുവരുന്ന ഒരു ഇന്ത്യന്‍ ആരാധകന്‍ നിങ്ങള്‍ യഥാര്‍ത്ഥ ചാമ്പ്യനെ മറന്നുപോയെന്ന് അവരെ ഓര്‍മിപ്പിക്കുന്നു. മറ്റാരുമല്ല, പരിശീലകനെന്ന നിലയില്‍ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ഗാരി കിര്‍സ്റ്റന്‍.
കൂട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ലോകകപ്പ് തൊടാന്‍ ഭാഗ്യം ലഭിച്ച ഒരേയൊരു ദക്ഷിണാഫ്രിക്കക്കാരനെന്ന കളിയാക്കലും അതിന് നിങ്ങള്‍ ഇന്ത്യയോട് നന്ദി പറയണമെന്നൊരു കളിയാക്കലും. ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്ക ആദ്യ ജയം തേടിയാണ് നാളെ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
