മോളിവുഡിന്റെ ജോക്കറായി ഇന്ദ്രൻസ്, ജോൺവിക്കായി വിനായകൻ,  ഉമാ തർമൻ ആയി മോളി കണ്ണമാലി അങ്ങനെ മലയാളതാരങ്ങൾ എല്ലാം തന്നെ ബോളിവുഡ് സൂപ്പർ കഥാപാത്രങ്ങളായി നിറഞ്ഞു നിൽക്കുകയാണ് തേജസ് കെ ദാസിന്റെ ക്രോസ് ഓവർ പോസ്റ്റേഴ്സിലൂടെ. സിനിമ പോസ്റ്റര്‍ ഡിസൈനിങ് രംഗത്ത്  ശ്രദ്ധേയായ തേജസ് കോവിഡ് കാലത്താണ് ക്രോസ് ഓവർ പോസ്റ്റേഴ്സ് രചനയിലൂടെ വേറിട്ട പരീക്ഷണം നടത്തിയിരിക്കുന്നത്

.

അഞ്ചാം പാതിരായിലൂടെ പ്രേക്ഷകരെ ത്രില്ലടുപ്പിച്ച ഇന്ദ്രൻസിന്റെ റിപ്പർ രവിയാണ്  ജോക്കറായി എത്തുന്നത്, ആട് സിനിമയിലെ ഡ്യൂഡ് എന്ന കഥാപാത്രമായാണ് വിനായകൻ ജോൺവിക്കായി എത്തുന്നത്. മികച്ച അഭിപ്രായമാണ് ഈ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. നേരത്തെ പരസ്യക്കാരന്‍ എന്ന ഹ്രസ്വ ചിത്രവും തേജസ് ഒരിക്കിയിട്ടുണ്ട്.