കൊവിഡിനെതിരെയുള്ള വലിയ പോരാട്ടത്തിലാണ് രാജ്യം ഒന്നാകെ. സാമൂഹിക അകലം പാലിച്ച് കൊണ്ട് ഷൂട്ടിങ് നടപ്പിലാക്കാൻ സർക്കാർ അനുവാദം നൽകിയതോടെ  രണ്ടുമാസത്തിലേറെയായി നിർത്തി വച്ച സീരിയലുകൾ വീണ്ടും പ്രേക്ഷകരുടെ മുമ്പിലേയ്ക്ക് എത്തുകയാണ്. ഇനി മുതൽ നിങ്ങളുടെ പ്രിയ പരമ്പരകൾ  സീ കേരളത്തിലൂടെ കാണാം. രാജ്യം ലോക്ക് ഡൗണായ സാഹചര്യത്തിൽ വീട്ടിലിരിക്കുന്നവരുടെ ആകെയുള്ള ടൈംപാസായിരുന്നു സീരിയൽ. എന്നാൽ കൊറോണ ഭീതിയിൽ ഷൂട്ടിങ് നിർത്തിവച്ചതോടെ പല സീരിയലുകളും മുടങ്ങുകയും ചെയ്തു. ഇതോടെ പ്രിയ പരമ്പരകൾ കാണാൻ കഴിയാൻ ആകാത്തതിന്റെ നിരാശയും പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. ഏതായാലും അത്തരത്തിലുള്ള നിരാശകൾക്ക് ഇനി വിട, പ്രേക്ഷകർ കാത്തിരുന്ന പരമ്പരകളുടെ സംപ്രേക്ഷണം സീ കേരളം പുനരാരംഭിച്ചു. സീ ചാനലിന്റെ ഒടിടി പ്ലാറ്റ്ഫോമായ സീ5യിലും നിങ്ങളുടെ പ്രിയ പരമ്പരകൾ കാണുവാൻ സാധിക്കും.

ചെമ്പരത്തി, പൂക്കാലം വരവായി, സത്യ എന്ന പെൺകുട്ടി, തുടങ്ങി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകൾ പുതുമയോടെ നിങ്ങളുടെ സ്വീകരണമുറികളിൽ എത്തും. മലയാള ടെലിവിഷൻ ആരാധകരുടെ ഇടയിൽ പൂക്കാലം തന്നെ വിടർത്തിയ പരമ്പരയാണ് പൂക്കാലം വരവായി; അമ്മക്കിളിയും നാല് പെൺമക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറഞ്ഞ സീരിയൽ ആരാധകരുടെ പ്രിയ പരമ്പരയാണ്. കുടുംബകഥകൾ പറഞ്ഞിരുന്ന പരമ്പരകൾക്കിടയിൽ  പതിവിനു വിപരീതമായി ഒരു അമാനുഷിക ഫാന്റസി സീരിയലുമായി എത്തുകയാണ് സീ ചാനൽ. ഒരു സ്ത്രീ സർപ്പത്തിന്റെ കഥ പറയുന്ന സീരിയലാണ് നാഗിനി.മലയാളി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ഒരു പ്രതികാര കഥ പറയുന്നതാണ് ഇതിവൃത്തം.

സീ കേരളത്തിന്റെ മറ്റ് സീരിയലുകളായ തെനാലി രാമൻ വൈകുന്നേരം 5.30നും, 6 മണിക്ക് സിന്ദുരം പരമ്പര യും സംപ്രേക്ഷണം ചെയ്യും. ചാനലിന്റെ മികച്ച പരമ്പരകളിൽ ഒന്നായ ചെമ്പരത്തി രാത്രി 7നും, പ്രണയ കഥ പറയുന്ന നീയും ഞാനും 7.30 നും സംപ്രേഷണം ചെയ്യും. കൊറോണ പ്രതിസന്ധി സീരിയലുകളുടെ ഷൂട്ടിനെ തടസ്സപ്പെടുത്തിയെങ്കിലും പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളെ ബാധിക്കാത്ത തരത്തിലാണ് സീ ചാനലിലൂടെ സംപ്രേക്ഷണം. ഇവയെല്ലാം സീ5യിലും കാണുവാൻ സാധിക്കും

സർക്കാർ അനുവദിച്ചിരിക്കുന്ന ലോക്ക്ഡൗൺ ഇളവുകൾ മുൻനിർത്തി ഷൂട്ടിംഗ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചു കൊണ്ടാണ് സീ കേരളം വീണ്ടും ചിത്രീകരണങ്ങൾ ആരംഭിച്ചിരിക്കുന്നത്. ജനപ്രീതി നേടിയ പരമ്പരകൾ മടങ്ങിയെത്തുമ്പോൾ കഥാപാത്രങ്ങള്‍ തമ്മിലുള്ള കൈകൊടുക്കലിനുപോലും നിയന്ത്രണങ്ങളുള്ളപ്പോള്‍ പ്രേക്ഷകന്റെ ആസ്വാദനത്തിന് അകലമിടാതെയാണ് ഒരോ എപ്പിസോഡും ഒരുക്കുന്നത്.