Asianet News MalayalamAsianet News Malayalam

20 കൊല്ലം പഴക്കമുള്ള 'ഗോസിപ്പ് ഭൂതത്തെ' തുറന്ന് വിട്ട് തൃഷയുടെ പോസ്റ്റ്; ദളപതി തൃഷ ബന്ധം വീണ്ടും ചര്‍ച്ച !

ദളപതി വിജയ് രാഷ്ട്രീയ പാർട്ടി ആരംഭിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നു എന്നതിനാല്‍ ഈ അഭ്യൂഹം ഒരു പ്രശ്നമാകുമെന്ന് നിരവധി ആരാധകരും വിശ്വസിക്കുന്നു.

Are Vijay and Trisha dating Internet sleuths investigate the curious case of the elevator selfie and birthday wish vvk
Author
First Published Jun 26, 2024, 9:54 AM IST

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയിക്ക് ജൂൺ 22 ന് 50 വയസ്സ് തികഞ്ഞു. എന്നാല്‍ തമിഴ് നാട്ടിനെ നടുക്കിയ മദ്യ  ദുരന്തത്തെത്തുടർന്ന് വലിയ ആഘോഷങ്ങളിൽ ഏർപ്പെടരുതെന്ന് അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. തെന്നിന്ത്യൻ സിനിമ ലോകത്തെ പല പ്രമുഖരും ദളപതിക്ക് ജന്‍മദിന ആശംസകൾ നേർന്നപ്പോൾ. ജൂണ്‍ 23ന് ജന്മദിനത്തിന് ഒരു ദിവസത്തിന് ശേഷം വിജയിക്കൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ സഹിതം വിജയ്ക്ക് ആശംസകൾ നേര്‍ന്നിരിക്കുകയാണ് നടി തൃഷ കൃഷ്ണന്‍.

എന്നാല്‍ പുതിയ ഗോസിപ്പുകള്‍ക്കാണ് ഈ ചിത്രം വഴിവച്ചത്. ചിത്രം വൈറലായെങ്കിലും അതിനൊപ്പം സോഷ്യൽ മീഡിയയിൽ പല പുതിയ കാര്യങ്ങളും ഉയര്‍ന്നുവന്നു. എക്‌സിലെ നിരവധി ആരാധകർ ഈ ഫോട്ടോ 'ഡീകോഡ്' ചെയ്യാൻ തുടങ്ങിയതോടെയാണ് 'വിജയിയും തൃഷയും തമ്മില്‍ അഫെയറാണ്' എന്ന തരത്തില്‍ വരെ ഗോസിപ്പ് പൊന്തി വന്നത്. 

തൃഷ പോസ്റ്റ് ചെയ്ത ഈ ചിത്രം വിദേശത്ത് വെച്ച് ഒരുമിച്ചുള്ള യാത്രയിൽ എടുത്തതാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. തൃഷയ്‌ക്കൊപ്പമുള്ള ചിത്രത്തിലും എയർപോർട്ടിൽ എത്തിയപ്പോഴും വിജയ്‌യുടെ അതേ ജോഡി ഷൂസ് കണ്ടിരുന്നതായി ചില ആരാധകർ പഴയ ഫോട്ടോ വച്ച് കണ്ടെത്തി. 

തൃഷയുടെ ആരാധകർ പോസ്റ്റ് ചെയ്ത മറ്റ് ചിത്രങ്ങളും ഇതിന് പിന്നാലെ ഡീക്കോഡ് ചെയ്യപ്പെട്ടു. അവ വിജയുടെ പുതിയ അപ്പാർട്ട്മെൻ്റിൽ നിന്ന് എടുത്തതാണ് എന്നാണ് ചിലര്‍ കണ്ടെത്തിയത്. എന്തായാലും ഈ ഡീകോഡിംഗും ഗോസിപ്പുകളും വിജയ് ആരാധകര്‍ക്ക് ഇടയില്‍ തന്നെ ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ട്.

വിജയ്‌യും തൃഷയും ഒന്നിച്ച ആദ്യ ചിത്രം 2004ലെ ഗില്ലിയാണ്. ചിത്രം ഒരു ബ്ലോക്ക്ബസ്റ്ററായി മാറി. ഇതേ ചിത്രം അടുത്തിടെ റീ റിലീസ് ചെയ്തപ്പോഴും ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. അവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്കിടയില്‍ ഏറെ പ്രീതിയുണ്ടാക്കിയിരുന്നു. ഗില്ലിക്ക് ശേഷം അവർ ആദി, തിരുപ്പാച്ചി, കുരുവി എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചുവെങ്കിലും 2008-ൽ കുരുവിക്ക് ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നില്ല. 

ഗില്ലി  മുതൽ വിജയും തൃഷയും തമ്മിൽ ബന്ധമുണ്ടെന്നും കുരുവിക്ക് ശേഷം വിജയുടെ കുടുംബം ഇടപെട്ട് സമ്മർദ്ദം ചെലുത്തിയെന്നും അക്കാലത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരു താരങ്ങളും അന്ന് വ്യക്തമാക്കി. 15 വർഷങ്ങൾക്ക് ശേഷം 2023ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്.

ഇപ്പോള്‍ തൃഷയുടെ ഒരു ജന്മദിനാശംസയിലൂടെ വീണ്ടും ആ ഗോസിപ്പിന് ജീവന്‍ വച്ചിരിക്കുകയാണ് എന്നാല്‍ ചില വിജയ് ആരാധകർ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടായി തള്ളിക്കളയുന്നു. വെങ്കട് പ്രഭുവിനൊപ്പം വിജയുടെ അടുത്ത ചിത്രത്തിൽ അതിഥി വേഷത്തിൽ തൃഷ അഭിനയിക്കുന്നുണ്ട്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിന്‍റെ ഹൈപ്പ് വര്‍ദ്ധിപ്പിക്കും ഇത്തരം വിവാദങ്ങള്‍ എന്നാണ് ചിലര്‍ വാദിക്കുന്നത്. 

ദളപതി വിജയ് രാഷ്ട്രീയ പാർട്ടി ആരംഭിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നു എന്നതിനാല്‍ ഈ അഭ്യൂഹം ഒരു പ്രശ്നമാകുമെന്ന് നിരവധി ആരാധകരും വിശ്വസിക്കുന്നു. സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ച തുടരുന്നുണ്ടെങ്കിലും തൃഷയോ വിജയോ അവരുടെ പ്രതിനിധികളോ ഈ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 

എങ്കിലും വിജയ് ജന്‍മദിന പോസ്റ്റില്‍  തൃഷ എഴുതിയത് പോലെ‘ശാന്തത ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ഒരു ശാന്തതയിലേക്കും’ എന്നത് പോലെ ഒരു കൊടുങ്കാറ്റ് കോളിവുഡില്‍ ഈ പോസ്റ്റ് അഴിച്ചുവിട്ടിരിക്കുകയാണ്. ശരിക്കും അത് തന്നെയാണ് തൃഷ ഉദ്ദേശിച്ചത് എന്ന് പ്രേക്ഷകരും ചോദിക്കുന്നുണ്ട്. 

ഹേ റാമില്‍ ഷാരൂഖ് പ്രതിഫലം എത്ര വാങ്ങി?: കമൽഹാസൻ വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നു

'ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ആ വിവാഹം': ധര്‍മ്മജന്‍റെ 'രണ്ടാം വാഹത്തെക്കുറിച്ച്' രമേഷ് പിഷാരടി
 

Follow Us:
Download App:
  • android
  • ios