കുംബളങ്ങി നൈറ്റ്സിന് ശേഷം തുടര്‍ച്ചയായി അടുത്ത ഹിറ്റ് സമ്മാനിക്കുകയാണ് അതിരനിലൂടെ ഫഹദ് ഫാസില്‍. നവാഗതനായ വിവേക് സംവിധാനം ചെയ്ത് ചിത്രം ഏപ്രില്‍ 12നാണ് റിലീസിനെത്തിയത്. സായി പല്ലവി നായികയാവുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 

റൊമാന്റിക് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതൊരു സൈക്കോ ത്രില്ലറാണെന്നാണ് പ്രേക്ഷകരുടെ പക്ഷം. ആദ്യാവസാനം വരെ അപ്രതീക്ഷിത ട്വിസ്റ്റുകളാണ് ചിത്രത്തെിന്‍റെ പ്രത്യേകത.

മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ബോക്സോഫീസ് കീഴടക്കി മുന്നേറുകയാണ്. അതിനിടെ മമ്മൂട്ടി ചിത്രം മധുരരാജയും തിയേറ്ററുകളിലെത്തി. മധുരരാജയ്ക്കൊപ്പമായിരുന്നു അതിരനും പ്രദര്‍ശനത്തിനെത്തിയത്. അതിരന് ആദ്യ ദിനം മോശമില്ലാത്ത തുടക്കം ലഭിച്ചു. 

ഇന്ന് 18 ദിവസത്തോളം പ്രദര്‍ശനം നടത്തിയ അതിരന്‍ നിര്‍മിച്ചിരിക്കുന്നത് ആറ് കോടിയോളം മുതല്‍ മുടക്കിലാണ്. എന്നാല്‍ ചിത്രം 15 ദിവസം പ്രദര്‍ശനം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ അഞ്ച് കോടിയോളം സ്വന്തമാക്കിയെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

15 ദിവസം കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രമായി അഞ്ച് കോടിയോളം സ്വന്തമാക്കിയെന്നാണ് കണക്ക്. മള്‍ട്ടിപ്ലെക്സുകളിലെ കളക്ഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതിരന്‍റെ കളക്ഷന്‍ ഏകദേശം കണക്കാക്കിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് ഒദ്യോഗിക കണക്കുകളൊന്നും പുറത്തുവിട്ടിട്ടില്ല.