മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരനാണ് രമേഷ് പിഷാരടി. കോമഡി നമ്പറുകളുമായി ടിവി ഷോകളിലും സിനിമയിലും തിളങ്ങിയ രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും നടനായും മലയാള സിനിമാലോകത്ത് ഒഴിച്ചുനിര്‍ത്താനാകാത്ത വ്യക്തിത്വമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങള്‍ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. പിഷാരടിയുടെ ചിത്രങ്ങളെക്കാള്‍ വൈറലാകാറുള്ളത്, താരം ചിത്രങ്ങള്‍ക്ക് കൊടുക്കാറുള്ള ക്യാപ്ഷനുകളാണ്.

രമേഷ് പിഷാരടി ചിരിപ്പിക്കുന്ന ക്യാപ്ഷന്‍ ചിത്രങ്ങള്‍ക്ക് കൊടുത്തില്ലെങ്കിലും, ആളുകള്‍ ചിരിക്കുമെന്നാണ്, താരത്തിന്റെ പുതിയ പോസ്റ്റിനുവന്ന കമന്റ് വായിക്കുമ്പോള്‍ തോനുന്നത്. തന്റെ ചിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട്, 'എല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന ഭാഷയാണ് ചിരി' എന്നാണ് പിഷാരടി പങ്കുവച്ചത്. പോസ്റ്റില്‍ തമാശയൊന്നുംതന്നെ ഇല്ലെങ്കിലും ചിത്രത്തിനുവന്ന കമന്റാണ് തരംഗമായത്. 'പിഷാരടി ചേട്ടന്റെ പോസ്റ്റ് ആയതുകൊണ്ട് അല്‍പം നര്‍മ്മം പ്രതീക്ഷിച്ചാണ് വായിച്ചത്,അതുകൊണ്ടാണെന്നു തോന്നുന്നു വായിച്ചു വന്നപ്പോള്‍ എല്ലാ 'ഭിക്ഷക്കാര്‍ക്കും' മനസിലാകുന്ന ഭാഷ എന്നായിപോയി' എന്നാണ് ആരാധകന്‍ കമന്റ് ചെയ്‍തിരിക്കുന്നത്.

ഒന്നും കൊടുത്തില്ലെങ്കിലും അവര്‍ക്ക് ഒരു ചിരി കൊടുത്താല്‍ മതിയെന്നാണ് കമന്റിന് പിഷാരടി റിപ്ലൈ ചെയ്‍തിരിക്കുന്നത്. എല്ലായിപ്പോഴും വാക്കുകള്‍കൊണ്ടും ആഖ്യാനംകൊണ്ടും ആളുകളെ ചിരിപ്പിക്കുന്ന പിഷാരടിയുടെ പോസ്റ്റ് ഇത്തരത്തിലേ ആള്‍ക്കാര്‍ക്ക് വായിക്കാന്‍ കഴിയൂവന്നതാണ് തമാശ. ഏതായാലും പോസ്റ്റിനെക്കാള്‍ തരംഗമായിരിക്കുന്നത് കമന്റാണ്. ഷെറിന്‍ സാറാ സാബു എന്നയാളാണ് കമന്റ്  ചെയ്‍തിരിക്കുന്നത്.