കഴിഞ്ഞ വർഷമാണ് നുപുറിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഇറ കുറിക്കുന്നത്. തന്റെ ജീവിതം മാറ്റിമറിച്ച ട്രെയിനര്‍ എന്നായിരുന്നു കമന്റ്. ഇതിന് പിന്നാലെ ഇറയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പലവട്ടം നുപുറിന്റെ സാന്നിധ്യമുണ്ടായി.

ന്റെ വാലന്റൈനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. ഫിറ്റ്‌നസ് ട്രെയിനറായ നുപുര്‍ ഷിഖാരെക്കൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് താൻ പ്രണയത്തിലാണെന്ന് താരപുത്രി വെളിപ്പെടുത്തിയത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. 

'നിന്നോടൊപ്പം പ്രോമിസ് ചെയ്യാന്‍ എനിക്ക് അഭിമാനമാണ്', എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍. എന്റെ വാലന്റൈന്‍, നീ എന്റേത്, ഡ്രീം ബോയ് തുടങ്ങിയ ഹാഷ്ടാഗിലാണ് ഇറയുടെ പോസ്റ്റ്. ഇരുവരും ഒന്നിച്ചുള്ള പ്രണയനിമിഷങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

View post on Instagram

കഴിഞ്ഞ വർഷമാണ് നുപുറിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഇറ കുറിക്കുന്നത്. തന്റെ ജീവിതം മാറ്റിമറിച്ച ട്രെയിനര്‍ എന്നായിരുന്നു കമന്റ്. ഇതിന് പിന്നാലെ ഇറയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പലവട്ടം നുപുറിന്റെ സാന്നിധ്യമുണ്ടായി. അതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇരുവരും ഒന്നിച്ചുള്ള പുതു ചിത്രങ്ങള്‍.