വിവാദങ്ങള്‍ക്കിടെയായിരുന്നു സോഷ്യല്‍മീഡിയയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ 'ആയായോ പണി പാളില്ലോ... രാരീരാരം പാടിയുറക്കാന്‍ ആരും ഇല്ലല്ലോ' എന്ന റാപ്പ് സോങ്ങുമായി നീരജെത്തിയത്. സോഷ്യല്‍മീഡിയയിലും മറ്റും പാട്ട് ഇപ്പോഴും തരംഗമാണ്. നൃത്തത്തിലും അഭിനയത്തിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നീരജ്, ഇപ്പോഴിതാ പാട്ടും തനിക്ക് വഴങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ്. വടയക്ഷിയുടെ പാട്ട് സോഷ്യല്‍മീഡിയയില്‍ തരംഗമായതോടൊ നിരവധി താരങ്ങളും മറ്റുമാണ് പാട്ടിന് ചുവടുമായെത്തുന്നത്.

ഇപ്പോളിതാ പാട്ടിന് ചുവടുമായി എത്തിയിരിക്കുന്നത് അജു വര്‍ഗ്ഗീസാണ്. അജുവിന്റെ സ്റ്റെപ്പ് വീഡിയോ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ അജു ഷെയര്‍ചെയ്ത ഡാന്‍സ് വീഡിയോ, നീരജും പോസ്റ്റ് ചെയ്തിട്ടുണ്ട്. സമ്മതിച്ചു ബോസ്സെ എന്നുപറഞ്ഞാണ് നീരജ് അജുവിന്റെ ഡാന്‍സ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഡാന്‍സ് അറിയാത്തവര്‍ക്കും ഇവിടെ ജീവിക്കണം.. എനിക്കിപ്പോ ഇതേ പറ്റു എന്നുപറഞ്ഞാണ് അജു വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, വിനീത് ശ്രീനിവാസന്‍, രമേഷ് പിഷാരടി, ടോവിനോ തോമസ്, ബേസില്‍ ജോസഫ് എന്നിവരേയും അജു ഡാന്‍സ് കളിക്കാന്‍ വെല്ലുവിളിക്കുന്നുണ്ട്.