Asianet News MalayalamAsianet News Malayalam

പിഴക്ക് പകരം അരി; ഇത്രയും സന്തോഷത്തോടെ പിഴയടക്കുന്നതെന്ന് ആദ്യമെന്ന് യുവാവ്; പോസ്റ്റ് ഷെയർ ചെയ്ത് അജു വർ​ഗീസ്

ജോലിക്ക് പോയ സമയത്ത് അത്യാവശ്യത്തിന് വേണ്ടി പുറത്തിറങ്ങിയെന്നും ഹെൽമെറ്റ് എടുക്കാൻ മറന്നു പോയെന്നും യുവാവ് ഫേസ്ബുക്കിൽ കുറിപ്പിൽ പറയുന്നു. 

actor aju varghese shared fb post
Author
trivandrum, First Published Nov 18, 2020, 3:31 PM IST

തിരുവനന്തപുരം: ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സംവദിക്കുന്ന നടനാണ് അജു വർ​ഗീസ്. ചെറിയ വിശേഷങ്ങൾ വരെ അജു വർ​ഗീസ് ഫേസ്ബുക്കിൽ കുറിപ്പാക്കാറുണ്ട്. ഹെൽമെറ്റില്ലാതെ യാത്ര ചെയ്ത യുവാവിന് വ്യത്യസ്തമായ പിഴ നൽകിയ കേരള പൊലീസിനെക്കുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ് നടൻ അജു വർ​ഗീസ്. അജു എന്ന യുവാവാണ് തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. ജോലിക്ക് പോയ സമയത്ത് അത്യാവശ്യത്തിന് വേണ്ടി പുറത്തിറങ്ങിയെന്നും ഹെൽമെറ്റ് എടുക്കാൻ മറന്നു പോയെന്നും യുവാവ് ഫേസ്ബുക്കിൽ കുറിപ്പിൽ പറയുന്നു. 

ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴയടക്കാൻ പണമില്ലെന്ന് പറഞ്ഞപ്പോൾ പിന്നെന്ത് ചെയ്യാൻ സാധിക്കുമെന്നായിരുന്നു പൊലീസിന്റെ ചോദ്യം. പാവപ്പെട്ട രണ്ട്  കുടുംബങ്ങളെ സഹായിക്കാൻ പറ്റുമോ എന്നായിരുന്നു പൊലീസ് ചോ​ദിച്ചത്. തുടർന്ന് അടുത്തുള്ള കടയിൽ കയറി 5 കിലോയുടെ രണ്ട് പാക്കറ്റ് അരി വാങ്ങി അടുത്തുള്ള രണ്ട് കുടുംബങ്ങൾക്ക് നൽകി. ഹാപ്പിയല്ലേ എന്ന് പുറകിൽ തട്ടി ചോദിച്ചാണ് പൊലീസ് യാത്രയാക്കിയതെന്ന് യുവാവ് കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു. ''ഇതുപോലെ ഉള്ള ഉദ്യോഗസ്ഥർ ഉള്ള...നാട്ടിൽ...ഒരാൾ പോലും പട്ടിണി കിടക്കില്ല...എന്ന പൂർണ വിശ്വാസം...ഇപ്പോൾ തോന്നുന്നു....ഇതുപോലെ ഉള്ള സത്കർമങ്ങളിൽ ഇനിയും എന്റെ പങ്ക് ഉണ്ടാവും..എന്ന് ഉറപ്പ് നല്കിയിട്ടാണ്.. അവിടെ നിന്ന് വന്നത്.....” എന്ന് പറഞ്ഞാണ് യുവാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ചിലത് കണ്ടാൽ ഇങ്ങനെ എഴുതാതെ..ഇരിക്കാൻ കഴിയില്ല... രാവിലെ ജോലിക്ക് പോയി..പെട്ടെന്ന് ഒരു അത്യാവശ്യത്തിനു വേണ്ടി.. പുറത്തേക്കിറങ്ങി..ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഓർത്തത് ഹെൽമെറ്റ് എടുത്തില്ല..അടുത്ത സ്ഥലത്തേക്കല്ലേ...എന്ന് കരുതി... യാത്ര തുടർന്നു...വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ഗുരുതരമായ നിയമ ലംഘനവും എന്റെ ഭാഗത്തു നിന്നും ഉണ്ടായി..
പെട്ടെന്ന്.. മുന്നിൽ ദേ നുമ്മടെ സ്വന്തം...ട്രാഫിക്ക് പൊലീസിന്റെ വണ്ടി...എന്നെ കണ്ടു എന്ന് ഉറപ്പിച്ച സ്ഥിതിക്ക്... വേറെ വഴിയില്ല.... അടുത്തേക്ക് വിളിച്ചു..വളരെ മാന്യമായ രീതിയിൽ എന്താ...പേര്...എവിടാ.. വീട്...എന്തുചെയുന്നു....എല്ലാറ്റിനും കൂടി ഒറ്റ വാക്കിൽ ഉത്തരം....ഫൈൻ എഴുതാൻ ഉള്ള ബുക്ക് എടുത്തു....എന്റെ കണ്ണിന്റെ മുന്നിലൂടെ....ആയിരത്തിന്റെയും....അഞ്ഞൂറിന്റെയും....നക്ഷത്രങ്ങൾ... മിന്നി മറഞ്ഞു...പിഴ അടക്കാൻ കാശില്ലാത്ത സ്ഥിതിക്ക്...പറഞ്ഞു..സർ..ചെയ്തത്..ഗുരുതരമായ..തെറ്റ് തന്നെ ആണ്..പക്ഷെ ഫൈൻ അടക്കാൻ..ഇപ്പോ കാശില്ല...എഴുതി തന്നോളൂ...അദ്ദേഹം എന്റെ മുഖത്തേക്.. നോക്കി..ഒരു ചോദ്യം....പിന്നെ നിനക്ക് എന്ത് ചെയ്യാൻ പറ്റും...?ഒന്നും മിണ്ടാതെ നിന്ന എന്നോട് അടുത്ത ചോദ്യം...പാവപ്പെട്ട രണ്ട് കുടുബങ്ങളെ സഹായിക്കാൻ പറ്റുമോ...ഒന്ന് ഞെട്ടി പോയി ഞാൻ....ചെയ്യാം സർ എന്ന് പറഞ്ഞു...ഒകെ എന്നാൽ എന്റെ പുറകെ വാ..എന്ന് പറഞ്ഞു...പിന്നാലെ...ഞാൻ പുറകെ..പോയി...അടുത്തുള്ള കടയിൽ കയറി...5 kg വീതം ഉള്ള രണ്ട് പാക്കറ്റ്..അരി എന്നോട് വാങ്ങാൻ പറഞ്ഞു..പരിപൂർണ സമ്മതത്തോടെ... അത് ഞാൻ വാങ്ങി....എന്നോട് പുറകെ വരാൻ പറഞ്ഞു...അത് അർഹത ഉള്ള ആളെ..അപ്പോഴേക്കും അവർ കണ്ടെത്തികഴിഞ്ഞു...എന്നോട് തന്നെ...അത് അവരെ ഏൽപ്പിക്കാൻ പറഞ്ഞു...ഒരുപാട് സന്തോഷത്തോടെ....അത് ഞാൻ അവരെ ഏല്പിച്ചു...എന്നോട് പുറകിൽ തട്ടി.. നീ ഹാപ്പി അല്ലെ ചോദിച്ചു....ഞാൻ പറഞ്ഞു...
സർ..ആദ്യമായിട്ടാണ് ഇത്രക്ക് സന്തോഷത്തോടെ.....ഞാൻ ഒരു പിഴ അടക്കുന്നത്....അപ്പോഴാണ്..അദ്ദേഹം ചെയ്തുവരുന്ന ഇതുപോലുള്ള..കാര്യങ്ങളെ.. കുറിച് കാണിച്ചതന്നതും...പറഞ്ഞു തന്നതും....#police എന്ന് കേൾക്കുമ്പോൾ..ഉള്ള മനസിലെ... രൂപത്തിന്..ആകെയൊരു മാറ്റം വന്ന നിമിഷം......ഇതുപോലെ ഉള്ള ഉദ്യോഗസ്ഥർ ഉള്ള...നാട്ടിൽ...ഒരാൾ പോലും പട്ടിണി കിടക്കില്ല...എന്ന പൂർണ വിശ്വാസം...ഇപ്പോൾ തോന്നുന്നു....ഇതുപോലെ ഉള്ള സത്കർമങ്ങളിൽ ഇനിയും എന്റെ പങ്ക് ഉണ്ടാവും..എന്ന് ഉറപ്പ് നല്കിയിട്ടാണ്.. അവിടെ നിന്ന് വന്നത്.....”

 


 

Follow Us:
Download App:
  • android
  • ios