Asianet News MalayalamAsianet News Malayalam

ആലിയ ഭട്ട് 'പേര് മാറ്റി': ഒടുവില്‍ തുറന്നു പറഞ്ഞു

ജിഗ്രയുടെ സഹനിർമ്മാതാവ് ആലിയയാണ്. കപിൽ ശർമ്മയുടെ ഷോയുടെ ട്രെയിലറിൽ ആലിയയെ ആലിയ ഭട്ട് കപൂർ എന്നാണ് പരിചയപ്പെടുത്തുന്നത്. 

Actor Alia Bhatt adds Kapoor surname to her name
Author
First Published Sep 17, 2024, 2:31 PM IST | Last Updated Sep 17, 2024, 2:31 PM IST

മുംബൈ: നടൻ രൺബീർ കപൂറുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം ബോളിവുഡ് താരം ആലിയ ഭട്ട് ഔദ്യോഗികമായി പേര് മാറ്റി എന്നത് സ്ഥിരീകരിച്ചു. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 2 ന്‍റെ ട്രെയിലറിലാണ് താന്‍ പേരിനൊപ്പം ഔദ്യോഗികമായി കപൂര്‍ എന്ന് ചേര്‍ത്തത് ആലിയ സ്ഥിരീകരിച്ചത്.

തന്‍റെ വരാനിരിക്കുന്ന ജിഗ്ര എന്ന ചിത്രത്തിന്‍റെ പ്രമോഷനായാണ് ആലിയ  ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 2വില്‍ എത്തിയത്. വാസൻ ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വേദാംഗ് റെയ്‌നയും അഭിനയിക്കുന്നുണ്ട്. ഹിന്ദി ചിത്രം ഒക്ടോബർ 11 ന് പ്രദർശനത്തിനെത്തും.

ജിഗ്രയുടെ സഹനിർമ്മാതാവ് ആലിയയാണ്. കപിൽ ശർമ്മയുടെ ഷോയുടെ ട്രെയിലറിൽ ആലിയയെ ആലിയ ഭട്ട് കപൂർ എന്നാണ് പരിചയപ്പെടുത്തുന്നത്. ആലിയ 2022 ൽ രൺബീറിനെ വിവാഹം കഴിച്ചു, ദമ്പതികൾക്ക് രാഹ എന്ന മകളുണ്ട്.

തന്‍റെ കഥാപാത്രമായ ഡാഫ്‌ലിയുടെ വേഷം ധരിച്ച് ഷോയില്‍ എത്തിയ സുനിൽ ഗ്രോവറുമായുള്ള നർമ്മ സംഭാഷണത്തിലാണ് ആലിയ തന്‍റെ പേര് പറഞ്ഞത്. സുനില്‍ ഗ്രോവര്‍ ആലിയയെ 'ആലിയ ഭട്ട്' എന്ന് അഭിസംബോധന ചെയ്തപ്പോള്‍ ആലിയ അത് സ്വയം തിരുത്തി  "ഇത് ആലിയ ഭട്ട് കപൂറാണ്." എന്ന് പറയുകയായിരുന്നു. 

കരൺ ജോഹർ സംവിധാനം ചെയ്ത് രൺവീർ സിംഗ് നായകനായ റോക്കി ഔർ റാണി കി പ്രേം കഹാനി (2023) എന്ന ചിത്രത്തിലാണ് ആലിയ അവസാനമായി ഹിന്ദിയിൽ അഭിനയിച്ചത്. ടോം ഹാർപ്പറും ഗാൽ ഗഡോട്ടും ചേർന്ന് സംവിധാനം ചെയ്ത അമേരിക്കൻ സ്പൈ ത്രില്ലറായ ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിലും ആലിയ പ്രധാന വേഷത്തില്‍ എത്തിയിരുന്നു നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തിയത്.

ജിഗ്രയ്ക്ക് ശേഷം വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഫീമെയില്‍ ലീഡിംഗ് ചിത്രം ആല്‍ഫയില്‍ ആലിയ പ്രധാന വേഷത്തില്‍ എത്തും.

'കൊണ്ടലിലെ' കൊമ്പന്‍ സ്രാവിന്‍റെ ആക്രമണം മുതല്‍ കടല്‍ സംഘടനം വരെ ഉണ്ടായത് ഇങ്ങനെ; മേയ്ക്കിംഗ് വീഡിയോ

'ഇത് ജയിലര്‍ അല്ല': വിശ്വസ്തനായ ആ വ്യക്തി 'വേട്ടൈയന്‍' റിവ്യൂ പറഞ്ഞു, രജനി ഫാന്‍സ് ആഘോഷത്തില്‍

Latest Videos
Follow Us:
Download App:
  • android
  • ios