മലയാളിക്ക് പ്രിയപ്പെട്ട പുതുതലമുറ സംവിധായകനാണ് ബേസില്‍ ജോസഫ്. വയനാട്ടുകാരനായ ബേസ്സില്‍ സംവിധായകനായും നടനായും കഴിവുതെളിയിച്ച വ്യക്തിയാണ്. കുഞ്ഞിരാമായണം ഗോദ എന്നിവയാണ് ബേസില്‍ സ്വതന്ത്രമായി സംവിധാനം ചെയത സിനിമകള്‍, ടോവിനോ നായകനായ മിന്നല്‍ മുരളി അവസാനഘട്ട പണിപ്പുരയിലാണ്. ബേസിലിന്റെ തിരുവനന്തപുരത്തെ എന്‍ജിനിയറിംഗ് പഠിച്ചകാലത്തെ പ്രണയവും അത് വിവാഹത്തില്‍ കലാശിച്ചതുമെല്ലാം സോഷ്യല്‍മീഡിയ ആഘോഷിച്ചിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ ഭാര്യയെ ട്രോളിയും മറ്റും ബേസിലും ഭാര്യയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇപ്പോഴിതാ തങ്ങളുടെ വിവാഹവാര്‍ഷികത്തിന്റെ ചിത്രമാണ് ബേസില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ചുള്ള ഒരു വര്‍ഷംകൂടെ എന്നുപറഞ്ഞാണ് ഇന്‍സ്റ്റാഗ്രാമില്‍ ബേസില്‍ കേക്കുമുറിക്കുന്ന ചിത്രം പങ്കുവച്ചത്. ഐശ്വര്യലക്ഷ്മി, അപര്‍ണ്ണാദാസ്, ഐമ റോസ്മി എന്നിവരെല്ലാംതന്നെ ആശംസകളുമായെത്തുന്നുണ്ട്. 2017ലായിരുന്നു ബേസിലിന്റേയും എലിസബത്തിന്റേയും ഏഴുവര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലെ വിവാഹം.

എം.ബി.എ ഓണ്‍ലൈനായി പഠിക്കുന്ന എലിസബത്തിന്റെ ടീഷര്‍ട്ടിലെ എഴുത്തിനേയും, പഠനത്തേയും ഒന്നിപ്പിച്ചുണ്ടാക്കിയ ട്രോള്‍, അമേരിക്കന്‍ സിനിമകണ്ട് ഒച്ചപ്പാടുണ്ടാക്കുന്ന എലിസബത്തിനെ സൈക്കോയെന്നുവിളിക്കുന്ന വീഡിയോ എന്നിവയെല്ലാം ലോക്ക്ഡൗണ്‍ തുടങ്ങിയതില്‍പ്പിന്നെ വൈറലായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Another year of togetherness 🤩 #weddinganniversary Thanks to @labellegateaucochin for the cake ❤️

A post shared by Basil Joseph (@ibasiljoseph) on Aug 17, 2020 at 6:55am PDT