തന്‍റെ വീട്ടിലേക്ക് സൌഹൃദ സന്ദര്‍ശനം നടത്തിയവര്‍ എന്നാണ് ബാല ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 

കൊച്ചി: അടുത്തകാലത്തുണ്ടായ വിവാദങ്ങളും പരാമര്‍ശങ്ങളിലൂടെയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളാണ് നടന്‍ ബാല. ബാല തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ബാല പങ്കുവച്ച ചിത്രത്തില്‍ വ്ളോഗര്‍ സീക്രട്ട് ഏജന്‍റും, ആറാട്ട് അണ്ണനുമാണ് ഉള്ളത്. 

തന്‍റെ വീട്ടിലേക്ക് സൌഹൃദ സന്ദര്‍ശനം നടത്തിയവര്‍ എന്നാണ് ബാല ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കി ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് റിവ്യൂ നല്‍കിയതോടെയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയിലേക്ക് വരുന്നത്. സീക്രട്ട് ഏജന്‍റ് എന്ന പേരില്‍ വ്ളോഗുകള്‍ ചെയ്യുന്ന സായി കൃഷ്ണ അടുത്തിടെ നടന്‍ ഉണ്ണി മുകുന്ദനുമായി നടത്തിയ വിവാദ ഫോണ്‍ സംഭാഷണത്തിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായത്. 

View post on Instagram

അതേ സമയം ബാലയും ഉണ്ണി മുകുന്ദനും അടുത്തിടെ ഷഫീക്കിന്‍റെ സന്തോഷം എന്ന ചിത്രത്തിന്‍റെ പ്രതിഫലവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിനാല്‍ തന്നെ പുതിയ ചിത്രം വളരെ കൌതുകത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്‍ ബാല പുതിയ ബെല്‍റ്റില്‍ എത്തിയെന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ആരാധകരും ചിത്രത്തിന് അടിയില്‍ നിരവധി കമന്‍റുകള്‍ ചെയ്യുന്നുണ്ട്.

അനിഷ്ടങ്ങൾ ജനിക്കുമ്പോൾ ശത്രുവിന്‍റെ ശത്രു മിത്രം ആകുന്നു. ആയിരം ശത്രുക്കളെക്കാൾ അപകടകാരി ആണ് സ്നേഹത്തിൽ വിഷം ചേർത്ത ഒരു മിത്രമായ ശത്രു - തുടങ്ങിയ രീതിയിലുള്ള കമന്‍റുകളാണ് പോസ്റ്റിന് അടിയില്‍ വരുന്നത്. 

എന്നാല്‍ ഉണ്ണി മുകുന്ദനും വ്ളോഗര്‍ സായി കൃഷ്ണയും തമ്മിലുള്ള സംഭാഷണം വൈറലായതിന് പിന്നാലെ. ഇതില്‍ ബാലയുടെ പ്രതികരണമെന്ന തലക്കെട്ടിലുള്ള വീഡിയോയും സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താൻ പറഞ്ഞ കാര്യങ്ങളല്ല വീഡിയോയിലുള്ളത് എന്ന് വ്യക്തമാക്കി ബാല തന്നെ രംഗത്ത് എത്തി. തന്റെ പഴയ അഭിമുഖങ്ങളിലെ ശകലങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോയാണ് അത് എന്ന് ബാല പറഞ്ഞത്. അതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടത്. 

'പൊന്നിയിൻ സെല്‍വൻ 2' ഐമാക്സിലും, വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍

'ഞാൻ പറഞ്ഞ കാര്യങ്ങളല്ല ആ വീഡിയോയിലുള്ളത്', ഉണ്ണി മുകുന്ദൻ വിഷയത്തില്‍ ബാല