മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെ 1995ലാണ് താരം സിനിമയിലെത്തുന്നത്. പോലീസായും കള്ളനായും മലയാളിയെ കുടുകുടാ ചിരിപ്പിച്ച താരത്തിന്റെ ചിത്രവരകണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ചിത്രകല മിമിക്രി എന്നിവയാണ് തന്റെ ഇഷ്ടമേഖലകള്‍ എന്ന് താരം ചില അഭിമുഖങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും, നസീറിന്റെ ക്വറന്‍ൈന്‍ദിന വരകള്‍ കണ്ടാല്‍ ആളുകള്‍ മൂക്കത്ത് വിരല്‍ വച്ചുപോകും. കഴിഞ്ഞദിവസം രമേഷ് പിഷാരടി നസീറിന്റെ വരകള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത് വളരെയേറെ ആരാധകപ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിനുപിന്നാലെയാണ് ലോക്ഡൗണ്‍ വരകള്‍ ന്നുപറഞ്ഞ് താരംതന്നെ വരച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

My lockdown times

Posted by Kottayam Nazeer on Sunday, 12 April 2020

ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത ഒരു വീഡിയോയില്‍ താരത്തിന്റെ ചിത്രവര റൂം കാണിക്കുന്നുണ്ട്. വരയില്‍ ഇത്രമാത്രം ഡെഡിക്കേറ്റായ ആളാണോ കോട്ടയം നസീറെന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. റൂം മുഴുവനും പെന്‍സിലുകളും ബ്രഷുകളുമാണ്. ജീവന്‍തുടിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചവയില്‍ മിക്കതും. ഒരുപാടുപേരാണ് താരത്തിന് ആശംസകളുമായെത്തുന്നതും. വെറുതെ കണ്ടൊഴിവാക്കാതെ ചിന്തിക്കാനുള്ള ചിത്രങ്ങളും താരത്തിന്റെ വരയ്ക്ക് പത്തകമാറ്റ് തിളക്കം നല്‍കുന്നുണ്ട്. താരത്തിന്റെ കുറച്ച് വരകള്‍ കാണാം.