തമാശയ്ക്കു ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമന്റെ വഴി. 

കുഞ്ചാക്കോ ബോബനെ(Kunchacko Boban) നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്‍ത ചിത്രമാണ് 'ഭീമന്‍റെ വഴി'(Bheemante Vazhi). ഡിസംബർ മൂന്നിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയിലെ നായിക ചിന്നു ചാന്ദിനിയ്‌ക്കൊപ്പമുള്ള(chinnu chandni) കുഞ്ചാക്കോയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ചിന്നു, കുഞ്ചാക്കോയെ മലര്‍ത്തിയടിക്കുന്നതാണ് വീഡിയോ. തൊട്ടടുത്തായി റിമ കല്ലിങ്കലിനേയും കാണാം. കുഞ്ചാക്കോ ബോബൻ തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.'ഭീമനെയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ!! പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

തമാശയ്ക്കു ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമന്റെ വഴി. ചെമ്പന്‍ വിനോദാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. കേരളത്തില്‍ 109 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍, എഡിറ്റിംഗ് നിസാം കാദിരി, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ആക്ഷന്‍ സുപ്രീം സുന്ദര്‍, നൃത്തസംവിധാനം ശ്രീജിത്ത് പി ഡാസ്‍ലേഴ്സ്, മേക്കപ്പ് ആര്‍ ജി വയനാടന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിസണ്‍ സി ജെ. ചെമ്പോസ്‍കി മോഷന്‍ പിക്ചേഴ്സ്, ഒപിഎം സിനിമാസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം ഒപിഎം സിനിമാസ്.