എന്നെ കണ്ടുപിടിക്കു എന്ന ഗെയിം പോസ്റ്റുമായെത്തിയിരിക്കുന്നത് മലയാളിയുടെ പ്രിയപ്പെട്ട ചാക്കോച്ചനാണ്.

സിനിമാ സീരിയല്‍ താരങ്ങളുടെ കുട്ടിക്കാലത്തെ ഫോട്ടോകള്‍ തപ്പിപ്പിടിച്ച് വൈറലാക്കുകയെന്നത് ആരാധകരുടെ ഒരു വിനോദമാണ്. ഇടയിക്കെല്ലാം അതൊരു ഗെയിം ആയി മാറാറുമുണ്ട്. ഫോട്ടോയിലെ താരത്തെ തിരിച്ചറിയു എന്നെല്ലാം പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ അത്തരം ഗെയിമുകള്‍ കാണാറുമുണ്ട്. ഇപ്പോള്‍ എന്നെ കണ്ടുപിടിക്കു എന്ന ഗെയിം പോസ്റ്റുമായെത്തിയിരിക്കുന്നത് മലയാളിയുടെ പ്രിയപ്പെട്ട ചാക്കോച്ചനാണ്.

കുഞ്ഞുനാളില്‍ അരങ്ങില്‍ കയറിയ ഫോട്ടോകള്‍ എല്ലാവരും സൂക്ഷിച്ചുവയ്ക്കാറുണ്ടല്ലോ, അതുപോലെതന്നെ താന്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന കാലത്ത് നാടകത്തിലഭിനയിച്ചപ്പോള്‍ എടുത്ത ഫോട്ടോയാണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. ലിയോ പതിമൂന്ന് സ്‌ക്കൂള്‍ ആലപ്പുഴയിലാണ് പഠിച്ചതെന്നും ഫോട്ടോയുടെ കൂടെതന്നെ ചാക്കോച്ചന്‍ പറയുന്നുണ്ട്.

View post on Instagram

ഫോട്ടോ പോസ്റ്റുചെയ്യേണ്ട താമസം ആരാധകര്‍ക്ക് ഒറ്റനോട്ടത്തില്‍ ചാക്കോച്ചനെ പിടികിട്ടി. അയ്യോടാ സുന്ദരി റാണി, ചുരിദാറാണോ ഇട്ടേക്കുന്നത്, ദേ ഇരിക്കുന്നു വിഗ്ഗുവെച്ച റാണിമോള്‍ എന്നല്ലാമുള്ള സ്‌നഹംകൊണ്ട് ആരാധകര്‍ ചാക്കോച്ചന്റെ കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ്. റാണിക്കെന്തിനാണ് വാള്, സംഭവം പഴയകാല രാജകുമാരനോ, രാജാവോ ആണ്, അല്ലാതെ റാണിക്ക് വാള്‍കൊടുക്കുന്ന പുരോഗമനമൊന്നും അന്ന് കാണില്ല എന്നാണ് മറ്റ് ചിലരുടെ ഭാഷ്യം. പിടികിട്ടി ആ റാണിയല്ലെ എന്ന് ചോദിച്ച് ഫഹദിന്റെ അനിയന്‍ ഫര്‍ഹാനും ഫോട്ടോയ്ക്ക് കമന്റുമായെത്തിയിട്ടുണ്ട്.