Asianet News MalayalamAsianet News Malayalam

'എന്റെ വിഷമങ്ങൾ ഞാനിനി ആരോട് പറയും' :പ്രിയ സ്നേഹിതന്‍റെ വിയോഗത്തിൽ തകർന്ന് മനോജ്‌ കുമാർ

തന്റെ ആത്മമിത്രവും സംവിധായകനുമായ ആദിത്യന്റെ വിയോഗ വാർത്തയാണ് പോസ്റ്റിൽ. എന്ത് കാര്യവും എന്നോട് പറയാറുള്ള ആദിത്യൻ ഇത് മാത്രം പറഞ്ഞില്ലല്ലോയെന്നും മനോജ്‌ പറയുന്നു.

actor manoj kumar painful post about late santhwanam serial director adithyan vvk
Author
First Published Oct 19, 2023, 9:24 PM IST

തിരുവനന്തപുരം: സീരിയൽ ലോകത്ത് എല്ലാവർക്കും ഇഷ്ടമുള്ള താരദമ്പതികളാണ് നടി ബീന ആന്റണിയും നടൻ മനോജ് കുമാറും. വർഷങ്ങളായി വിവിധ സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് ഇരുവരും ആരാധകരെ നേടി കഴിഞ്ഞു. സീരിയലിനൊപ്പം തന്നെ യുട്യൂബ് ചാനലും മറ്റ് സോഷ്യൽ മീഡിയ മാധ്യമങ്ങളിലും സജീവമാണ് നടൻ. ജീവിതത്തിലെ ഒട്ടുമിക്ക സന്തോഷങ്ങളും സങ്കടങ്ങളും പ്രേക്ഷകരോട് പങ്കുവെക്കാൻ താല്പര്യം കാണിക്കാറുമുണ്ട് മനോജ്‌ കുമാർ.

അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ആത്മമിത്രവും സംവിധായകനുമായ ആദിത്യന്റെ വിയോഗ വാർത്തയാണ് പോസ്റ്റിൽ. എന്ത് കാര്യവും എന്നോട് പറയാറുള്ള ആദിത്യൻ ഇത് മാത്രം പറഞ്ഞില്ലല്ലോയെന്നും മനോജ്‌ പറയുന്നു.

'എന്റെ ആത്മമിത്രവും ഏഷ്യനെറ്റ് സാന്ത്വനം സീരിയലിന്റെ സംവിധായകനുമായ ആദിത്യൻ ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടവാങ്ങി. എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ... ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളെ വിട്ടുപോയല്ലോ. എന്റെ വിഷമങ്ങൾ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ... അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാൻ മനപ്പൂർവ്വം അർപ്പിക്കുന്നില്ല. കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളിൽ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ... എന്തൊരു ലോകം ദൈവമേ ഇത്...', എന്നാണ് മനോജ് കുമാർ കുറിച്ചത്.

മനോജിനെ പോലെ സീരിയൽ രംഗത്തെ നിരവധിയാളുകളാണ് ആദിത്യന്റെ മരണം അംഗീകരിക്കാൻ കഴിയാതെ പ്രതികരിക്കുന്നത്. പ്രേക്ഷകരുടെ പള്‍സ് നന്നായി അറിയാവുന്ന സംവിധായകനായിരുന്നു ആദിത്യന്‍. അതുകൊണ്ട് തന്നെയാണ് സാന്ത്വനം അടക്കം ആദിത്യൻ സംവിധാനം ചെയ്ത സീരിയലുകൾ എല്ലാം റേറ്റിങിൽ ഒന്നാമത് നിന്നിരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തുവെച്ചാണ് അന്ത്യം സംഭവിച്ചത്.

 

ആ ലിസ്റ്റില്‍ വിജയ്ക്ക് 2 , മോഹന്‍ലാലിന് 2 : കേരളത്തില്‍ നിന്നും റിലീസിന് മുന്‍പ് കോടികള്‍ നേടിയ പടങ്ങള്‍ ഇവ.!

വന്‍ അഭിപ്രായം നേടുന്ന ലിയോയ്ക്ക് തിരിച്ചടിയായി ആ വാര്‍ത്ത; പടം ചോര്‍ന്നു

Follow Us:
Download App:
  • android
  • ios