Asianet News MalayalamAsianet News Malayalam

'കങ്കുവ'യിലെ 'ഉദിരൻ', ഒറ്റനോട്ടത്തിൽ 'കാലകേയൻ'; പക്ഷെ ഇതാള് വേറെയാ പിള്ളേച്ചാ..!

നേരത്തെ മലൈക്കോട്ടൈ വാലിബൻ പോസ്റ്ററിൽ മോഹൻലാലിന് പകരം അജിത്തിനെ ഉൾപ്പെടുത്തിയ എഡിറ്റ് പോസ്റ്റർ ഏറെ വൈറലായിരുന്നു. 

actor mohanlal edited poster with suriya movie Kanguva Bobby Deol character nrn
Author
First Published Feb 1, 2024, 8:24 AM IST

സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നൊരു സിനിമയുണ്ട് 'കങ്കുവ'. ഇതുവരെ കാണാത്ത ​ഗെറ്റപ്പിലും കഥയിലും എത്തുന്ന ചിത്രം പൂർണമായും ത്രീഡിയിൽ ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. തമിഴകത്ത് വൻ ഓളം സൃഷ്ടിക്കാൻ ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ വന്നൊരു ക്യാരക്ടർ ലുക്കുണ്ട്. ബോബി ഡിയോൾ കഥാപാത്രമാണിത്. 'ഉദിരൻ' എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ഏറെ ശ്രദ്ധിക്കപ്പെട്ട പോസ്റ്ററിന്റെ എഡിറ്റഡ് വെർഷൻ ആണിപ്പോൾ ശ്രദ്ധനേടുന്നത്. ബോബി ഡിയോളിന് പകരം പോസ്റ്ററിൽ ഉൾപ്പെട്ടിരിക്കുന്നത് മലയാളത്തിന്റെ പ്രിയ താരമാണ്. 

നടൻ മോഹൻലാൽ ആണ് ബോബി ഡിയോളിന് പകരം പോസ്റ്ററിൽ ഉള്ളത്. കഥാപാത്രത്തിന്റെ വൈൽഡ് എത്രത്തോളം എന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ, യാതൊരു കേടും സംഭവിക്കാതെയാണ് ഈ എഡിറ്റ് പോസ്റ്റർ പുറത്തുവന്നത്. ഒറ്റനോട്ടത്തിൽ ബോബി ഡിയോൾ ആണെന്ന് തോന്നില്ലെങ്കിലും ആരാണ് ഇതെന്ന ചോദ്യം ഉയരുന്നുണ്ട്. അതേസമയം, ബാഹുബലിയിലെ കാലകേയനെ പോലുണ്ടെന്നാണ് ചിലർ ഈ പോസ്റ്റർ കണ്ട് കമന്റ് ചെയ്യുന്നത്. നേരത്തെ മലൈക്കോട്ടൈ വാലിബൻ പോസ്റ്ററിൽ മോഹൻലാലിന് പകരം അജിത്തിനെ ഉൾപ്പെടുത്തിയ എഡിറ്റ് പോസ്റ്റർ ഏറെ വൈറലായിരുന്നു. 

actor mohanlal edited poster with suriya movie Kanguva Bobby Deol character nrn

സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ അപ്ഡേറ്റുകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിമല്‍ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം ബോബി ഡിയോള്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കങ്കുവ. ജനുവരി 27ന് അദ്ദേഹത്തിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടത്. "കരുണയില്ലാത്തവന്‍. ശക്തൻ. അവിസ്മരണീയം" എന്ന കുറിപ്പോടെ ആയിരുന്നു അന്ന് ബോബി ഡിയോൾ പോസ്റ്റര്‍ പങ്കിട്ടത്. സൂര്യ, ബോബി ഡിയോൾ എന്നിവരെ കൂടാതെ ദിഷ പടാനിയും കങ്കുവയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

'മലയാള മേൽവിലാസം ലോക സിനിമയ്ക്ക് മുകളിൽ നാട്ടിയെ പറ്റു, ഇതൊരു പോരാട്ടമാണ്, കലയുടെ പോരാട്ടം'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios