ടെലിവിഷന്‍ താരമായ അതിഥി ശര്‍മയാണ് വധു.

ടൻ മോഹിത് റൈന(Mohit Raina) വിവാഹിതനായി. ടെലിവിഷന്‍ താരമായ അതിഥി ശര്‍മയാണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനകളും ഉണ്ടാകണമെന്ന് വിവാഹ വാർത്ത പങ്കുവച്ച് മോഹിത് കുറിച്ചു. 

ഹിന്ദിയിലെ ദേവോം കി ദേവ് മഹാദേവ് എന്ന സീരിയലിലെ പ്രകടനത്തിലൂടെയാണ് മോഹിത് പ്രേക്ഷക ശ്രദ്ധനേടുന്നത്. പരമ ശിവന്റെ റോളിലായിരുന്നു നടൻ എത്തിയിരുന്നത്. ഡോണ്‍ മുത്തു സ്വാമിയിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചു. ഉറി- ദ സര്‍ജിക്കല്‍ സ്ര്‌ടൈക്ക്, മിസിസ് സീരിയല്‍ കില്ലര്‍, ഷിദാത് എന്നീ ചിത്രങ്ങളിലും മോഹിത് തന്റെ സാന്നിധ്യം അറിയിച്ചു.

സീരിയല്‍ താരമായ മൗനി റോയിയുമായി പ്രണയത്തിലായിരുന്ന മോഹിത് പിന്നീട് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. കരണ്‍ ജോഹര്‍, ദിയാ മിര്‍സ, മൃണാല്‍ താക്കൂര്‍ തുടങ്ങി നിരവധി പേരാണ് അഭിനന്ദങ്ങളുമായി എത്തിയത്. പ്രിയ താരങ്ങളുടെ വിവാഹം സോഷ്യല്‍ മീഡിയയും ആഘോഷിക്കുകയാണ്. പാര്‍വതി – ശിവന്‍ പരിണയം എന്ന രീതിയിലാണ് ഓരോ പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നത്. 

View post on Instagram