കൊല്ലം: ചലച്ചിത്ര രംഗത്തെ ചിരിക്കഥകളുടെ ആളാണ് നടന്‍ മുകേഷ് അത്തരത്തില്‍ ചിരി ഉണര്‍ത്തുന്ന പോസ്റ്റുകള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു പോസ്റ്റാണ് വിഷയം.

മുകേഷിന്‍റെ ചെറുപ്പകാലത്തെ ഒരു ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയും. വീണ്ടും പഴയ ചിത്രം ,വേഗം കളറാക്ക് പിള്ളാരെ... എന്ന്. അധികം വൈകാതെ പോസ്റ്റിന്‍റെ കമന്‍റ് ബോക്സ് മുഴുവന്‍ മുകേഷ് പോസ്റ്റ് ചെയ്ത ചിത്രത്തിന്‍റെ കളര്‍ പതിപ്പുകള്‍. ബ്ലാക്ക് ആന്‍റ് വൈറ്റ് ആണെങ്കിലും മുകേഷ് പണ്ടെ കളറാണ് എന്ന രീതിയിലുള്ള കമന്‍റുകളും ഏറെയാണ്. 

വീണ്ടും പഴയ ചിത്രം വേഗം കളറാക്ക് പിള്ളാരെ...

Posted by Mukesh M on Saturday, 31 October 2020