അപകടത്തെ തുടർന്ന് ഓര്‍മ്മ നഷ്ടപ്പെട്ട തന്റെ മൂത്ത മകന്‍ അബ്ദുള്‍ അസന്‍ ഫൈസലിന് തമിഴ് നടന്‍ വിജയ്‌യെ മാത്രമാണ് ഓര്‍മ്മയുള്ളതെന്നാണ് നാസര്‍ പറയുന്നത്. 

സിനിമാ പ്രേമികൾക്ക് ഏറെ സുപരിചതമായ മുഖമാണ് തമിഴ് ന‍ടൻ നാസറിന്റേത്. ചൊറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. ഏതൊരു കഥാപാത്രത്തെയും അതിന്റെ തനിമയൊന്നും ചോർന്ന് പോകാതെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്നത് തന്നെയാണ് നാസറിന്റെ ജനപ്രീതിക്ക് കാരണവും. ഇപ്പോഴിതാ തന്റെ മകനും വിജയ്‌യും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നാസര്‍.

അപകടത്തെ തുടർന്ന് ഓര്‍മ്മ നഷ്ടപ്പെട്ട തന്റെ മൂത്ത മകന്‍ അബ്ദുള്‍ അസന്‍ ഫൈസലിന് തമിഴ് നടന്‍ വിജയ്‌യെ മാത്രമാണ് ഓര്‍മ്മയുള്ളതെന്നാണ് നാസര്‍ പറയുന്നത്. നടന്‍ മനോബാലയുമായി നടത്തിയ അഭിമുഖത്തിലാണ് നാസര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

‘എന്റെ മൂത്തമകന്‍ നടന്‍ വിജയിയുടെ വലിയ ആരാധകനാണ്. ഇടയ്ക്ക് അവന് ഒരു വലിയ അപകടം സംഭവിച്ചു. അവന് ജീവന്‍ തിരിച്ചു കിട്ടിയതേ വലിയ കാര്യമാണ്. അവന്റെ ഓര്‍മ്മ മുഴുവന്‍ നഷ്ടപ്പെട്ടു പോയി. ഇന്നും അവന് ഓര്‍മ തിരിച്ചു കിട്ടിയിട്ടില്ല. എന്നാല്‍ അവന് ഇപ്പോഴും ഓര്‍മയുള്ളത് വിജയ്‌യെ മാത്രമാണ്. ആദ്യം ഞങ്ങള്‍ വിചാരിച്ചത് അവന്റെ സുഹൃത്ത് വിജയ് ആയിരിക്കും എന്നാണ്. വിജയ് എന്ന് പറഞ്ഞ് അവന്‍ ബഹളം വെക്കാന്‍ തുടങ്ങി. വിജയ് സാറിന്റെ പാട്ട് വെച്ചപ്പോഴാണ് അവന്റെ ദേഷ്യം നിന്നത്. നിങ്ങള്‍ക്ക് എപ്പോള്‍ എന്റെ വീട്ടില്‍ വന്നാലും കാണാം, വിജയ്‌യുടെ പാട്ടായിരിക്കും അവന്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഈ വിഷയം വിജയ് സാര്‍ കേള്‍ക്കാനിടയായി. ഇത് അദ്ദേഹം വളരെ വ്യക്തിപരമായി എടുത്ത് പിറന്നാളിനൊക്കെ അവനോട് സംസാരിക്കും,’ നാസര്‍ പറഞ്ഞു.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona