Asianet News MalayalamAsianet News Malayalam

'മാസ്‌ക് കാ ബാപ്പ്'; മരണമാസ് മാസ്‌കുമായി പിഷാരടി

സാമൂഹിക അകലവും, മാസ്‌ക്കും നിര്‍ബന്ധമാക്കിയ കൊറോണ സാഹചര്യത്തില്‍ എല്ലാവരും വ്യത്യസ്തമായ മാസ്‌ക്കുകളാണ് പരീക്ഷിക്കുന്നത്.

actor ramesh pisharody s face printed mask got viral in social media
Author
Kerala, First Published May 22, 2020, 10:17 PM IST

കോമഡി നമ്പറുകളിലൂടെയും കുറിക്കുകൊള്ളുന്ന മറുപടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. സിനിമാ വിശേഷങ്ങളും മറ്റ് രസകരമായ അനുഭവങ്ങളും രമേഷ് പിഷാരടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. രമേഷ് പിഷാരടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ശരിക്കുപറഞ്ഞാല്‍ പിഷാരടി ഷെയര്‍ചെയ്യുന്ന ഫോട്ടോയേക്കാളും വീഡിയോയെക്കാളും ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്, അദ്ദേഹത്തിന്റെ ക്യാപ്ഷനുകളാണ്. സ്റ്റേജ്‌ഷോകളിലെ കൗണ്ടറുകളുടെ പതിന്മടങ്ങ് ശക്തിയുള്ള ക്യാപ്ഷനുകളാണെന്നാണ് ആരാധകര്‍ പറയുന്നത്.

സാമൂഹിക അകലവും, മാസ്‌കും നിര്‍ബന്ധമാക്കിയ കൊറോണ സാഹചര്യത്തില്‍ എല്ലാവരും വ്യത്യസ്തമായ മാസ്‌ക്കുകളാണ് പരീക്ഷിക്കുന്നത്. അതുപോലെതന്നെ കഴിഞ്ഞദിവസം പിഷാരടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. തന്റെ മുഖംതന്നെ പ്രിന്റ്‌ചെയ്ത മാസ്‌ക്കാണ് പിഷാരടി പങ്കുവയ്ക്കുന്നത്. സോഷ്യല്‍മീഡിയയല്‍ തരംഗമായ 'മാസ് കാ ബാപ്പ്' എന്ന കെ.ജി.എഫ് ഡയലോഗ്, 'മാസ്‌ക്' കാ ബാപ്പ് എന്നാക്കിയാണ് പിഷാരടി ക്യാപ്ഷനിട്ടിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

MASSk ka baap #praveensymphony

A post shared by Ramesh Pisharody (@rameshpisharody) on May 18, 2020 at 11:50pm PDT

നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് കമന്റുമായെത്തിയിരിക്കുന്നത്. അഥിതി രവി വൗ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. മാസ്‌ക്ക് മുഖത്തിന്റെ കണ്ണാടിയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios