കോമഡി നമ്പറുകളിലൂടെയും കുറിക്കുകൊള്ളുന്ന മറുപടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. സിനിമാ വിശേഷങ്ങളും മറ്റ് രസകരമായ അനുഭവങ്ങളും രമേഷ് പിഷാരടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. രമേഷ് പിഷാരടിയുടെ ശരിക്കുപറഞ്ഞാല്‍ പിഷാരടി ഷെയര്‍ചെയ്യുന്ന ഫോട്ടോയേക്കാളും വീഡിയോയെക്കാളും ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്, അദ്ദേഹത്തിന്റെ ക്യാപ്ഷനുകളാണ്. സ്റ്റേജ്ഷോകളിലെ കൗണ്ടറുകളുടെ പതിന്മടങ്ങ് ശക്തിയുള്ള ക്യാപ്ഷനുകളാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇപ്പോള്‍ വായാനവാരത്തിന്റെ ആശംസകള്‍ എന്നുപറഞ്ഞാണ് പിഷാരടി പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. റ്റോംസിന്റെ ബോബനും മോളിയും വായിച്ചിരിക്കുന്ന പിഷാരടിയാണ് ചിത്രത്തിലുള്ളത്. എപ്പോഴത്തെയും പോലെതന്നെ അടിപൊളി ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ബോബനും മോളിയും മിസ് ചെയ്യുന്നെന്നും, തങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയത് ബോബനും മോളുയുമായിരുന്നെന്നുമെല്ലാം പറഞ്ഞ് ഒരുപാട് ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്.

'ജനിച്ചപ്പോള്‍ തന്നെ ഏകദേശം 10 വയസ്സു പ്രായം. ഇന്നുണ്ടായിരുന്നെങ്കില്‍ ഉദ്ദേശം 60 വയസ്സ് ഉറപ്പായും കഴിഞ്ഞിരിക്കും. കൈവിടാതെ കാത്തു സൂക്ഷിക്കുന്ന ബാല്ല്യം. വായനാ വാരത്തിന്റെ ആശംസകള്‍' എന്നുപറഞ്ഞാണ് പിഷാരടി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.