തന്‍റെ പുതിയ ചിത്രമായ ചിറ്റായുടെ പ്രമോഷന്‍ പരിപാടിക്കിടെ സിദ്ധാര്‍ത്ഥ് തന്‍റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ചെന്നൈ: സിനിമയ്ക്ക് പുറത്ത് രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന നടനാണ് നടന്‍ സിദ്ധാര്‍ത്ഥ്. അതിന്‍റെ പേരില്‍ ഏറെ സൈബര്‍ ആക്രമണവും നടന്‍ നേരിട്ടിട്ടുണ്ട്. പല വിഷയത്തില്‍ രൂക്ഷമായി തന്‍റെ സിനിമ കരിയര്‍ പോലും ആലോചിക്കാതെ സിദ്ധാര്‍ത്ഥ് പ്രതികരിക്കാറുണ്ട്. തന്‍റെ പുതിയ ചിത്രമായ ചിറ്റായുടെ പ്രമോഷന്‍ പരിപാടിക്കിടെ സിദ്ധാര്‍ത്ഥ് തന്‍റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

'കേരളത്തില്‍ എന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സ്വീകരിക്കപ്പെടാറുണ്ട് എന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഒരിക്കല്‍ ആഷിക് അബു എന്നെ വിളിച്ച് അഭിനന്ദിച്ചു. എന്തിനാണ് അഭിനന്ദിച്ചത് എന്ന് ചോദിച്ചപ്പോള്‍ എന്‍റെ ഏതോ രാഷ്ട്രീയ നിലപാടിനാണ്. ഞാന്‍ ആഷിക്കിനോട് പറഞ്ഞു. ആഷിക് അടുത്ത തവണ നിങ്ങള്‍ എന്‍റെ ഒരു ചിത്രം കണ്ട് അതിലെ അഭിനയം കൊള്ളാം എന്ന് പറഞ്ഞ് വിളിക്കണം ഞാന്‍ ഒരു രാഷ്ട്രീയക്കാരനോ, സ്വതന്ത്ര്യസമര സേനാനിയോ അല്ല. ഞാന്‍ ഒരു അഭിനേതാവാണ്. അടുത്തതവണ സിനിമ കണ്ട് ഇഷ്ടപ്പെട്ട് വിളിക്കാന്‍ പറഞ്ഞു. 

ഞാന്‍ അങ്ങനെയാണ് ഇത്തരം കാര്യങ്ങളെ കാണുന്നത്. ഞാന്‍ ആരാണെന്നതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. അതേ സമയം എന്‍റെ ആത്മാര്‍ത്ഥതയും ദേഷ്യവും എല്ലാം ഇവിടെ തന്നെ കാണും. എനിക്ക് ഒരിക്കലും ഭയവും ഉണ്ടാകില്ല' - പുതിയ ചിത്രമായ ചിറ്റായുമായി ബന്ധപ്പെട്ട പ്രമോഷന്‍ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. 

അതേ സമയം സിദ്ധാര്‍ത്ഥ് നായകനായി എത്തിയ ചിറ്റായ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഫാമിലി ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ സിദ്ധാർഥിന്റേത് ഏറെ വ്യത്യസ്തമായ ഒരു വേഷമാണ്. ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുൺ കുമാർ ആണ് ചിറ്റായുടെ സംവിധായകൻ.

'പതിനാറു കൊല്ലമേ നീ ജീവിക്കൂ എന്ന് അറിഞ്ഞിരുന്നെങ്കില്‍..' ഫാത്തിമ വിജയ് ആന്‍റണിയുടെ കണ്ണീര്‍ കുറിപ്പ്

ബെംഗളൂരുവില്‍ നടന്‍ സിദ്ധാർത്ഥിനുണ്ടായ ദുരാനുഭവത്തിന് മാപ്പ് പറഞ്ഞ് ശിവരാജ് കുമാർ

Asianet News Live