2010ലാണ് ശിവകാർത്തികേയനും ആരതിയും വിവാഹിതരാകുന്നത്. 

സൗത്തിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയതാരമാണ് ശിവകാർത്തിയേകൻ. അവതാരകനായി എത്തിയ താരം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ തമിഴ് സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത താരമായി മാറി. എന്നും ഓർമ്മയിൽ സൂക്ഷിക്കാനുതകുന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച താരത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തനിക്കൊരു ആൺകുഞ്ഞ് ജനിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് ശിവകാർത്തികേയൻ. 

ഹൃദയസ്പർശിയായ കുറിപ്പോടെയാണ് ശിവ സന്തോഷം ആരാധകരുമായി പങ്കിട്ടത്. വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട തന്റെ അച്ഛന്റെ ചിത്രത്തിന് മുന്നിൽ മകന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ശിവയുടെ കുറിപ്പ്.

"18 വർഷങ്ങൾക്ക് ശേഷം എന്റെ അച്ഛൻ, എന്റെ മകനായി എന്റെ വിരലുകൾ പിടിച്ചിരിക്കുന്നു. വർഷങ്ങളായുള്ള എന്റെ വേദനകൾ ഇല്ലാതാക്കാൻ എന്റെ ഭാര്യ ആരതി ധാരാളം വേദന സഹിച്ചു. കണ്ണുനീരാൽ അവളോട് ഞാൻ നന്ദി പറയുന്നു,," എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

2010 ലാണ് ശിവകാർത്തികേയനും ആരതിയും വിവാഹിതരാകുന്നത്. ഇവർക്ക് ആരാധന എന്ന മകൾ കൂടിയുണ്ട്. കനാ എന്ന ചിത്രത്തിലെ വായാടി പെത്ത പുള്ളൈ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ച് ആരാധന ശ്രദ്ധ നേടി.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona