ഷ്യാനെറ്റിൽ അടുത്തിടെ ആരംഭിച്ച പരമ്പരയാണ് പാടാത്ത പൈങ്കിളി. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായി മാറാനും പരമ്പയക്ക് സാധിച്ചു. അതുപോലെ പാടാത്ത പൈങ്കിളിയിലെ അഭിനേതാക്കളും ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി കഴിഞ്ഞു. പരമ്പരയിലെ ദേവയെന്ന കഥാപാത്രത്തെ അവതരിപ്പിക്കന്ന പുതുമുഖ നടൻ സൂരജും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവനാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ദേവ പങ്കിടുന്ന വിശേഷങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു കുറിപ്പും ചിത്രവും പങ്കുവയ്ക്കുകയാണ് സൂരജ്. ഒരു തട്ടു ദോശ അനുഭവം പങ്കുവച്ച് കയ്യടി നേടുകയാണ് താരം.' ദേവയെ ഇത്ര ഇഷ്ട്ടാണോ ഈ അമ്മമാർക്ക്.. ആ സ്നേഹം. നേരിൽ കാണാൻ സാധിച്ചു.. ഒരു തട്ടുദോശ അനുഭവം..' -എന്നൊരു കുറിപ്പോടെ പങ്കുവച്ച സെൽഫി ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

താരജാഡയില്ലാത്ത താരമാണ് സൂരജെന്നാണ് ചില കമന്റുകൾ. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ പോയപ്പോൾ ആരാധകരോടൊപ്പെ സെൽഫി പകർത്തിയ സൂരജിന്റെ പെരുമാറ്റ ലാളിത്യമാണ് ആരാധകരിൽ കൂടുതലും ചൂണ്ടിക്കാണിക്കുന്നത്.  മാസ്കും സാമൂഹ്യ അകലവും ഓർമിപ്പിക്കുന്നു ചിലർ. മറ്റു ചിലരാകട്ടെ ദേവയെ ഇഷ്ടമല്ലാത്തതായി ആരുണ്ടെന്നും ചോദിക്കുന്നു.