സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതനായി. ഡോ. വിനീഷയാണ് വധു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ വച്ചാണ് വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. ഏതാനും ദിവസം മുൻപ് ‘പ്രിയസഖി’ എന്ന അടിക്കുറിപ്പോടെ സ്റ്റെബിൻ തന്റെ ഭാവി വധുവിന്റെ ചിത്രം ഷെയർ ചെയ്തിരുന്നു.

അഭിനയത്തോടൊപ്പം ഇന്റീരിയർ ഡിസൈനർ കൂടിയായ സ്റ്റെബിൻ ഡോ. ജനാർദ്ദനൻ ഒരുക്കിയ നീർമാതളം എന്ന പരമ്പരയിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്. ഇപ്പോൾ ചെമ്പരത്തി എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.