നേരത്തെ മിന്നൽ മുരളിയുടെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് ബോസിൽ ജോസഫ് അറിയിച്ചിരുന്നു.

ലയാളികളുടെ പ്രിയതാരമാണ് ടൊവിനോ തോമസ്(Tovino Thomas). ബി​ഗ് സ്ക്രീനിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്താൻ ടൊവിനോയ്ക്ക് സാധിച്ചു. ബോസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി(Minnal Murali) എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണം നേടി ചിത്രം മുന്നോട്ട്പോകുന്നതിനിടയിൽ മിന്നൽ മുരളി വീണ്ടും എത്തുവെന്ന സൂചന നൽകുകയാണ് ടൊവിനോ. 

ടൊവിനോ തോമസ് സമൂഹമാധ്യമങ്ങലിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള സൂചനകൾ നൽകുന്നത്. ‘പറക്കാൻ പഠിക്കുന്നു. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി’.– വർക്കൗട്ട് വീഡിയോ പങ്കുവച്ച് ടൊവിനോ കുറിച്ചു.

നേരത്തെ മിന്നൽ മുരളിയുടെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് ബോസിൽ ജോസഫ് അറിയിച്ചിരുന്നു. ഇതിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ഇന്ത്യയൊട്ടാകെ ലഭിക്കുന്നത്. ടൊവിനോ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഗുരു സോമസുന്ദരമാണ് പ്രതിനായകനായി എത്തിയത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ. സൂപ്പര്‍ഹീറോ ഗണത്തില്‍ പെടുന്ന ചിത്രങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയ ബജറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രം കുടിയാണ് മിന്നൽ മുരളി.