മേപ്പടിയാൻ ആണ് ഇനി താരത്തിന്റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രം. 

ലയാള സിനിമാസ്വാദകരുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് നടൻ ഉണ്ണിമുകുന്ദൻ(unni mukundan). ബി​ഗ് സ്ക്രീനിൽ(big screen) എത്തി ചുരുങ്ങിയ കാലങ്ങൾ മാത്രമേ ആയുള്ളൂവെങ്കിലും മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. മല്ലു സിം​ഗ്(mallu sighn) എന്ന ചിത്രമായിരുന്നു ഉണ്ണി മുകുന്ദന് കരിയർ ബ്രേക്ക് നൽകിയ ചിത്രം. പൃഥ്വിരാജും(prithviraj) ഉണ്ണിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് ഭ്രമം. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് അഭിനന്ദനമറിയിച്ച് നിരവധി ആളുകള്‍ എത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും താരം പറയുന്നു.

‘ഭ്രമത്തിലെ എന്റെ പ്രകടനത്തെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എല്ലാവര്‍ക്കും ഒരുപാട് നന്ദി. ഒരു നടനെന്ന നിലയില്‍ ഒരു വിഭാഗത്തിലും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.ഈ ചിത്രത്തിലും അതിന് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു. എന്റെ സംവിധായകന്‍ രവി കെ. ചന്ദ്രനും എന്റെ ബ്രോ പൃഥ്വിരാജിനോടുമാണ് ഇക്കാര്യത്തില്‍ എനിക്ക് നന്ദി പറയേണ്ടത്.ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശരത്തിനോടും അകമഴിഞ്ഞ് നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരിക്കല്‍ക്കൂടി കാത്തിരിക്കുകയാണ്. നിങ്ങളുടെ സ്‌നേഹത്തിനും വിശ്വാസത്തിനും ഒരിക്കല്‍ കൂടി നന്ദി. പുതിയ കഥകളുമായി നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ എനിക്കാഗ്രഹമുണ്ട്. മേപ്പടിയാനുമായി നിങ്ങള്‍ക്കു മുന്നിലെത്താന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

സിനിമയിലെ കഥാപാത്രത്തെ അനുസ്മരിപ്പിച്ച് ‘സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഭാര്യയുമൊത്തുള്ള ചില സെല്‍ഫീസ് ഉത്തമമാണ്-എന്ന് പാവം ദിനേശ്,’ എന്ന് പറഞ്ഞുകൊണ്ട് അനന്യയെ ടാഗ് ചെയ്താണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

മേപ്പടിയാൻ ആണ് ഇനി താരത്തിന്റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രം. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിക്കുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, അനു കുര്യന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.